Sunday, April 15, 2012

വരവേല്ക്കാം നമുക്കീ അവധിക്കാലത്തെ ........


ഒരവധിക്കാ‍ലവും കൂടെ ഇങ്ങെത്തിക്കഴിഞ്ഞു. ഒരു ശരാശരി മലയാളിയുടെ അവധിക്കാലം എന്നുവെച്ചാല്‍ കുട്ടികളുടെ സ്കൂള്‍ അടക്കുന്ന സമയം തന്നെയാണു. അതിനെ ചുറ്റിപറ്റിയെ അവധിക്കാല പ്ലാനിങ്ങുകള്‍ ഏറെക്കുറെയും നടക്കു. പണ്ടൊക്കെ സ്കൂളടച്ചാല്‍ അമ്മവീട്ടില്‍ അല്ലേല്‍ അഛന്‍ വീട്ടില്‍ ,രണ്ടുമാസം അടിച്ച് തിമര്‍ത്ത്, അമ്മമ്മേടെം അഛഛന്റേയുമൊക്കെ ഒപ്പം; പക്ഷെ ഇന്ന് അത് അങ്ങനെയൊന്നുമല്ല. കുടുംബത്തോടൊപ്പം ഒരു യാത്ര... മനസ്സിനും ശരീരത്തിനും ഉണര്‍വ്വും ഉന്മേഷവും നല്‍കാന്‍. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ അതൊരാവശ്യം തന്നെയാണു, ഒരിക്കലും ആഢംബരമല്ല തന്നെ

ഈ അവധിക്കാലത്തെ മനോഹരമാക്കുവാനും ഒരുപാട് സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് സജെസ്റ്റ് ചെയ്യുവാനും അത് നടപ്പിലാക്കാനും ഞങ്ങള്‍ക്ക് സാധിക്കുമെന്ന് അഭിമാനപൂര്‍വ്വം ,സന്തോഷത്തോടെ അറിയിക്കുകയാണു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് പേരെ കേരളത്തിനകത്തും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിലേക്കും കൊണ്ട്പോകാന്‍ കേരള വണ്ടര്‍ ടൂറിനു സാധിച്ചിട്ടുണ്ട്. ആഢംബരമായ ഒരു യാത്രയെക്കാള്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത് നമ്മുടെ പോക്കറ്റിനു അനുസൃതമായ യാത്രകളാണു. കൂടുതല്‍ സ്ഥലങ്ങള്‍ കാണുക, ആളുകളെ സംസ്കാരത്തെ അറിയുക, ആ ത്രില്‍ അനുഭവിക്കുക,അതാവണം യാത്രയുടെ ലക്ഷ്യം. അത് നമുക്ക് ജീവിതത്തോടുള്ള ആര്‍ജ്ജവം കൂട്ടുകയേ ഉള്ളു.


ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും ആദ്യം കണക്കിലെടുക്കേണ്ടത് പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ ക്ലൈമറ്റ് ആണു. പ്രതികൂല കാലാവസ്ഥയാണേല്‍ പോകാതിരിക്കുന്നത് തന്നെ നല്ലത്. മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നൊര്‍ത്ത് ഇന്ത്യയിലേക്ക് ; ഡല്‍ഹി, ആഗ്ര ,ജയ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍
നല്ല ചൂടായിരിക്കും. പുറത്തിറങ്ങാന്‍ ആവില്ല, കൂടെ പവര്‍ ഫെയിലറും സെപ്റ്റംബര്‍ മുതല്‍ നല്ല കാലാവസ്ഥയാകും. വിന്റെരിലാണു ഇവിടങ്ങളില്‍ യാത്രക്ക് അനുയോജ്യം.

കാശ്മീരിലെക്ക് ഒരു യാത്ര പോകാന്‍ പറ്റിയ സമയമാണിത്. ഭൂമിയിലെ ആ സ്വര്‍ഗത്തിലേക്കുള്ള യാത്ര നിങ്ങളുടെ അവധിക്കാലത്തെ അനുസ്മരണീയമാക്കും.

ചരിത്രവും മാസ്മരികതയും ഒത്തിണങ്ങിയ ഒരു യാത്രയാണു ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു പറ്റിയത് ആന്‍ഡമാന്‍ ദ്വീപ് തന്നെ. കപ്പല്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും നിങ്ങള്‍ക്ക് അവിടെയെത്താം. പോര്‍ട്ട്ബ്ലെയരിലെ സെല്ലുലര്‍ ജെയിലില്‍ കാലം നിങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കും. ജയിലിലെ പീഢനമുറിയില്‍, ലോകം
കണ്ട എറ്റവും ക്രൂരനായ ജയിലര്‍ ഡേവിഡ് ബാരി ഇരുന്ന കസേരയില്‍ കയറി ഇരുന്നപ്പോള്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞ വിറയല്‍; ഇപ്പോഴും എനിക്കൊര്‍മ്മയുണ്ട്. ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ പറ്റി അതെന്നെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു.

ഇനി കേരളത്തിന്റെ പ്രകൃതി ഭംഗിയില്‍ ലയിച്ച് ചേര്‍ന്നൊരു യാത്രയാണു വേണ്ടതെങ്കില്‍ നേരെ പോവുക. വയനാട്, കുടക്.. അത് നമ്മെ ഒരിക്കലും മടുപ്പിക്കില്ല. വശ്യം മനോഹരം. എന്നും എല്ലായ്പ്പോഴും..

ഊട്ടിയില്‍ സീസണ്‍ തുടങ്ങിയിരിക്കുന്നു. പൂക്കളുടെ ഉത്സവം. ഇനി കോട കാണാനും മഞ്ഞ് അറിയാനുമാണേല്‍ കൊടൈക്കനാല്‍ നിങ്ങളെ കാത്തിരിക്കുന്നു.

മനസ്സില്‍ കവിതയും നഷ്ടസ്മൃതികളും പേറുന്നവരാണേല്‍ നേരെ പോവുക, മധുര ,രാമേശ്വരം ധനുഷ് ക്കോടി. കടലെടുത്ത് പോയ ഒരു പ്രദേശമാണത്.കാണാനല്ല...കേള്‍ക്കാന്‍ , അനുഭവിക്കാന്‍... , പൊടുന്നനെ ഇല്ലാണ്ടായിപ്പോയവരുടെ പിറുപിറുക്കലുകള്‍ക്ക് കാതോര്‍ക്കാന്‍..., ഓടിക്കൊണ്ടിരിക്കെ പൊടുന്നനെ
അപ്രത്യക്ഷമായിപ്പോയ ഒരു തീവണ്ടി, അതിലെ ആളുകള്‍,അവരുടെ സ്വപ്നങ്ങള്‍ ...,ആ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ എന്തിനെ പറ്റിയാവും നമ്മള്‍ ഓര്‍ക്കുക..? തീര്‍ച്ചയായും നമുക്ക് ലഭിക്കാതെ പോയ സൌകര്യങ്ങളെ പറ്റിയാവില്ല തന്നെ...മറിച്ച് നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് ദൈവത്തിനു സ്തുതി പറയും.!!

ഓരോ യാത്രയും ഒരോ അനുഭവമാണു. അത് നമ്മെ രാകി രാകി മിനുസപ്പെടുത്തിയെടുക്കും, കൂടുതല്‍ കരുത്തോടെ ജീവിതത്തെ നേരിടാന്‍..

അങ്ങനെയുള്ള ഒരു യാത്രക്ക് പോകുകയാണു ഞാന്‍ നാളെ, കൊല്‍ക്കത്തയിലെ, ബീഹാറിലെ , സിക്കിമിലെ ഗ്രാമങ്ങളിലൂടെ... അവിടെയുള്ള എന്റെ സഹോദരങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയാനും, അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഭാഗഭാക്കാകുവാനും. ഗാംങ്ങ്ടോക്കില്‍ നിന്നും 56 കിലൊമീറ്റര്‍ അകലെ കിടക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൊട്ടോറബിള്‍ റോഡായ നാഥുലപാസ്സ് വരെ നീളുന്ന ഒരു യാത്ര...

ഈ യാത്രയിലെ അനുഭവങ്ങള്‍ എന്റെ എഴുത്തിനെയും , ജീവിതത്തേയും ആഴത്തില്‍ സ്വാധീനിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ എന്റെ ഭാണ്ഡം മുറുക്കുകയാണ്.

ശുഭയാത്ര
.

50 comments:

 1. ശുഭയാത്ര.......

  അപ്പോള്‍ ഇനീം യാത്ര ബഡായികള്‍ സഹിക്കേണ്ടിവരും അല്ലെ.....

  ReplyDelete
 2. ഈ മരുഭൂവിലിരുന്നുകൊണ്ട് ഞങ്ങള്‍ മാനസസഞ്ചാരം തുടരുന്നു......മുല്ലയുടെ പ്രലോഭിപ്പിക്കുന്ന പോസ്റ്റ് വായിച്ച് മനോഹരദേശങ്ങള്‍ സ്വപ്നം കാണുന്നു.

  ReplyDelete
 3. കുറെ വിശേഷങ്ങളുമായി ഉടനെ പ്രതീക്ഷിക്കുന്നു.

  ReplyDelete
 4. 2010 ഒക്ടോബറിൽ ഒരു സിക്കിം യാത്ര പ്ലാൻ ചെയ്തതാണ്....ടിക്കറ്റ് വരെ ബുക്ക് ചെയ്തിട്ട് യാത്ര നടന്നില്ല...

  പിന്നെ ഇതൊരു പോസ്റ്റായിരുന്നോ പരസ്യമായിരുന്നോ ...ഏതായാലും നന്നായി...

  ആശംസകൾ...യാത്രാമംഗളങ്ങളും....സിക്കിം/കാഞ്ചൻ‌ജംഗ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു...

  ReplyDelete
 5. സുഖദമാവട്ടെ..അനുഭവങ്ങള്‍
  യാത്രാമംഗളം നേരുന്നു..

  ReplyDelete
 6. ശുഭയാത്ര നേരുന്നു.സര്‍വവിധ സൌഖ്യവും.
  ആശംസകളോടെ

  ReplyDelete
 7. യാത്ര തുടർന്നോളൂ..അനുഭവം കേമമാകണം.ആശംസകൾ!

  ReplyDelete
 8. ഓരോ യാത്രയും ഒരോ അനുഭവമാണു. അത് നമ്മെ രാകി രാകി മിനുസപ്പെടുത്തിയെടുക്കും, കൂടുതല്‍ കരുത്തോടെ ജീവിതത്തെ നേരിടാന്‍..

  ശുഭയാത്ര....പുതിയ അനുഭവങ്ങൾ ഉഷാറാവട്ടെ

  ReplyDelete
 9. യാത്രാ ഉശാരാകട്ടെ ഇനിയും

  ReplyDelete
 10. യാത്രാമംഗളങ്ങള്‍ ...

  ReplyDelete
 11. കേരളവണ്ടർടൂർസ് ഫ്രീ ട്രിപ്പ് തരുന്നുണ്ടൊ ഈ പരസ്യത്തിന്… :D എനിവേ, അഡ്രസ് സൂക്ഷിക്കാം. ഉപകാരപെടുകയാണെങ്കിൽ നന്ദി പാർസലായി വിടാം.

  ReplyDelete
  Replies
  1. കേരളവണ്ടര്‍ ടൂര്‍സ് സ്വന്തം സ്ഥാപനമാണു, ഞാനും സുഹൃത്തുക്കളും കൂടി നടത്തുന്നു. സോ ലോഗ് ഓണ്‍ റ്റു കേരളവണ്ടര്‍ടൂര്‍സ്....

   Delete
 12. ഞാനും തുടങ്ങി...:)
  ചൂടാണേലും യാത്ര ഈസ് യാത്ര .

  informative. Thnx

  ReplyDelete
 13. എല്ലാ ആശംസകളും..
  വന്നിട്ട് വിശേഷങ്ങൾ എഴുതുമല്ലൊ..
  ഇനി നിങ്ങളുടെ സൈറ്റിൽ ഒന്നു പോയി നോക്കട്ടെ..
  ഈ വെക്കേഷൻ എവിടേക്കായാൽ നന്നായിരിക്കുമെന്ന്..

  ReplyDelete
 14. ഇവിടെ വന്ന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. യാത്രയിലാണു ഞാന്‍ ..പിന്നെ വരാം.

  ReplyDelete
 15. ബോൺ വൊയേജ്...!

  വണ്ടർഫുളായി കേരളവണ്ടർ
  ടൂറിനെ പരിചപ്പെടുത്തിയിരിക്കുന്നൂ...!

  ഇനിപ്പ്യോ നാട്ടിലെങ്ങാനുമെത്തിയാൽ
  വണ്ടറടിക്കുവാൻ വണ്ടർഫുളിൽ തലവെച്ചുകൊടുക്കേണ്ടി
  വരുമോ എന്നുള്ള സംശയത്തിലാണ് ഞാനിപ്പോൾ ... !

  ReplyDelete
 16. "ഓരോ യാത്രയും ഒരോ അനുഭവമാണു. അത് നമ്മെ രാകി രാകി മിനുസപ്പെടുത്തിയെടുക്കും, കൂടുതല്‍ കരുത്തോടെ ജീവിതത്തെ നേരിടാന്‍.."

  കൂടുതല്‍ അനുഭവങ്ങളുമായി വന്നു ഇനിയും എഴുതുക, നല്ലെഴുത്തുകള്‍

  ReplyDelete
 17. യാത്രാവിവരണം പ്രതീക്ഷിക്കുന്നു.

  ReplyDelete
 18. യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരാണുണ്ടാവുക..എല്ലാവിധ ആശംസകളും..എത്രേം പെട്ടന്നു ആ വിവരണം ചിത്രങ്ങളും വിശേഷങ്ങളും അറിയിക്കുക...

  ReplyDelete
 19. ലോകം എത്രചുരുങ്ങിചെറുതായ് പോയിരിക്കുന്നു...അല്ലേ...ഞാനിപ്പൊ ഇത് കുറിക്കുന്നത് ഒറീസ്സയില്‍ നിന്നാണു...!!
  ഇവിടെ വന്ന് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി, സ്നേഹം...

  ReplyDelete
 20. ലോകം എത്രചുരുങ്ങിചെറുതായ് പോയിരിക്കുന്നു...അല്ലേ...ഞാനിപ്പൊ ഇത് കുറിക്കുന്നത് ഒറീസ്സയില്‍ നിന്നാണു...!!
  ഇവിടെ വന്ന് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി, സ്നേഹം...

  ReplyDelete
 21. യാത്രക്ക് എല്ലാ ആശംസ്കളും നേരുന്നു..അവധിക്കാലത്ത് യാത്ര പോകാന്‍ പറ്റുന്ന നല്ല സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണത്തിനു നന്ദി.ഈ യാത്രയുടെ വ്യത്യ്സ്ഥമായ വിവരണം പ്രതീക്ഷിക്കുന്നു

  ReplyDelete
 22. "ഖജൂരാഹോയിലേക്ക്" എന്ന യാത്രാ വിവരണം വായിച്ചു കൊണ്ടായിരുന്നു മുല്ലയുടെ ബ്ലോഗിലേക്കുള്ള എന്റെ ആദ്യ കാല്‍ വെപ്പ്. എഴുത്തിന്റെ കരുത്തും ആശയ സാന്ദ്രതയും ആഖ്യാന ഭംഗിയും എന്നെക്കൊണ്ട് എഴുതിച്ച കമന്റ്...

  "ഇതാര് ബ്ലോഗിലെ ചമ്പല്‍ റാണിയോ ?. കാടിളക്കിയുള്ള ഈ വരവ് കലക്കി കേട്ടോ. വജ്രം തേടി ചരിത്ര ഭൂമിയിലൂടെയുള്ള ഈ പടയോട്ടത്തിനിടയില്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത ചരിത്ര മുത്തുകള്‍ക്ക് മുല്ലയുടെ തൂലികയുടെ മാസ്മരികതയില്‍ വജ്രത്തേക്കാള്‍ തിളക്കം" എന്നായിരുന്നു.

  ആ നിരീക്ഷണം തെറ്റായിരുന്നില്ലെന്നു പിന്നീടുള്ള ഓരോ പോസ്റ്റുകളിലൂടെയും മുല്ല തെളിയിച്ചു കൊണ്ടിരുന്നു. വിമര്‍ശിക്കാനുള്ള പഴുതുകള്‍ കിട്ടിയിടത്തൊക്കെ ഞാന്‍ ആഞ്ഞടിച്ചെങ്കിലും എഴുത്തുകാരിയുടെ ആത്മ വിശ്വാസത്തിന്റെ ഉള്ക്കരുത്തിനെ വിയോജന പദങ്ങള്‍ക്കു പോറലേല്പിക്കാനാവില്ലെന്നു എന്നിലെ വായനക്കാരന് ബോധ്യമുണ്ടായിരുന്നു.

  കാരണം ബൂലോകത്ത് കാണുന്ന അനേകം "തൊട്ടാവാടി " ബ്ലോഗുകളില്‍ നിന്നും വ്യത്യസ്തമായി കരുത്തുറ്റ തൂലികയുമായി എഴുത്തിന്റെ ആത്മാവ് അന്വേഷിച്ചു ഇറങ്ങിയ ചുരുക്കം എഴുത്തുകാരുടെ ബ്ലോഗുകളില്‍ ഒന്നായി syrinx ആദ്യ വായനയില്‍ തന്നെ എനിക്ക് ബോധ്യപ്പെട്ടു.

  അപരിചിതമായ ദേശങ്ങളിലൂടെ, ജനപദങ്ങളിലൂടെ വീണ്ടും ഒരു സഞ്ചാരത്തിന്റെ വഴിയിമദ്ധ്യേ നിന്ന് കൊണ്ട് മുല്ല യാത്രയിലൂടെ ജീവിതങ്ങളെ അറിയുവാനും അനുഭവങ്ങളിലൂടെ കരുത്തു നേടുവാനും വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഈ അനുഭങ്ങളുടെ കരുത്താവാം ജീവിതഗന്ധിയായ രചനകള്‍ മുല്ലയുടെ തൂലികയില്‍ നിന്നും പിറക്കുന്നത്‌. യാത്രക്കും എഴുത്തിനും ആശംസകള്‍.

  (സ്വന്തം സ്ഥാപനത്തിന്റെ മാര്‍ക്കെറ്റിംഗ് കൂടി ഈ പോസ്റ്റില്‍ ഉണ്ട് എന്നത് മറക്കുന്നില്ല.:) യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അത് ഒരു നല്ല വഴികാട്ടി തന്നെ ആണ് എന്നതില്‍ തര്‍ക്കമില്ല.

  ReplyDelete
 23. ലിങ്കുകളിലൊക്കെ പോയി കറങ്ങിയടിച്ചു വായിച്ചു വന്നപ്പോള്‍ ഓഫീസിലെ ഇന്നത്തെ പണിയും ബാക്കിയായി ..എന്നാലും വേണ്ടില്ല നല്ലൊരു എവിടെയൊക്കെയോ കറങ്ങി വന്നപോലെ മനസ്സിനൊരു സുഖം.

  ReplyDelete
 24. ഇപ്പൊഴാ ഇത് കണ്ടത്....
  എങ്കിലും....ശുഭയാത്ര നേരുന്നു.......
  അപ്പൊ ഉടനെ ഒരു യാത്രാനുഭവം പ്രതീക്ഷിക്കാമല്ലോ ല്ലേ...?

  ReplyDelete
 25. വരാന്‍ വൈകി ശുഭയാത്ര

  ReplyDelete
 26. വായിച്ചിരുന്നു സൈന്‍ ചെയ്യാന്‍ പറ്റാത്തതിനാല്‍ കമെന്റ്റ്‌ ചെയ്തില്ല.
  ഇടയ്ക്കു ഇവിടെ വന്ന് പോകാറുണ്ട്.
  കുറെ തിരക്കുകളില്‍ പെട്ടുപോയി.ഇപ്പോള്‍ ഓക്കേയായി വരുന്നു.
  നല്ല യാത്രകള്‍ പ്രതീക്ഷിച്ചുകൊണ്ട്......

  ReplyDelete
 27. അയ്യോ മുല്ലേ...ഒറിസ എന്ന് പറയല്ലേ. ഒഡിഷ, ഒഡിഷ. (എവിടെയെത്തിയെന്ന് നോക്കാന്‍ ഇപ്പൊ വന്നതാ ഈ ബ്ലോഗില്‍. ബോണ്‍ വോയേജ്)

  ReplyDelete
 28. യാത്രകള്‍ എന്നും ഹരമാണ്. ഇങ്ങിനെ പറഞ്ഞു കൊതിപ്പിക്കാതെ, മരുഭൂമിയില്‍ ഇരുന്നു യാത്രകളുടെ മനകോട്ടകള്‍ കെട്ടാന്‍ മാത്രമേ സാധിക്കൂ.. എല്ലാം ഒത്തു വന്നാല്‍ വര്‍ഷത്തില്‍ ഒരു യാത്രയും.

  മുല്ലയുടെ യാത്രകള്‍ക്ക് ആശംസകളോടെ..

  ReplyDelete
 29. വരാന്‍ വൈകി..എന്നാലും ശുഭയാത്ര നേരുന്നു..

  ReplyDelete
 30. യാത്രാ മംഗളം നേരാനല്ല. താമസിയാതെ ഒരു യാത്രക്കൊരുങ്ങാന്‍ ഞാന്‍ മുല്ലയെ വിളിക്കുന്നുണ്ട്. ജൂലായ്‌ മാസമാദ്യം നാട്ടിലെത്തുന്നുണ്ട്. നാട്ടിലെത്തിയാല്‍ ഉടന്‍ ഭാര്യയും മകളുമൊത്ത് ഒരു യാത്ര ആഗ്രഹിക്കുന്നു. അപ്പോള്‍ പിന്നെ യാത്രയില്‍ കൂടാം.

  ReplyDelete
 31. യാത്രാ തുടങ്ങി തിരിച്ചെത്താറായിട്ടുണ്ടാകും...എന്നാലും സാരല്യ...
  ശുഭയാത്ര നേരുന്നു...

  ReplyDelete
 32. ഈ നല്ല മനസ്സിലൂടെ , ആഴമേറിയ കാഴ്ചകാണുന്ന
  കണ്ണിലൂടെ കൂടെ കൂട്ടുന്ന വരികളിലൂടെ
  നല്ലൊരു യാത്ര വിവരണം പ്രതീഷിക്കുന്നു .. കൂട്ടുകാരീ ..
  സുഖപ്രദമാവട്ടെ .. യാത്ര തീര്‍ന്നിട്ടില്ല എങ്കില്‍ !
  നമ്മുടെ ജീവിത യാത്രകള്‍ എങ്ങനെ തീരാനണല്ലെ ..
  പുതിയ കാഴ്ചകളും കാര്യങ്ങളുമായീ എന്നും യാത്ര തന്നെ ..
  എന്റെ മനസ്സും കൊതിക്കുന്നുന്റ് ഒരു യാത്രക്ക് ..

  ReplyDelete
 33. SHUBHAYAATHRA....... blogil puthiya post..... ATHIRU...... vaayikkane...........

  ReplyDelete
 34. ഇവിടെ വന്ന് അഭിപ്രായമറിയിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയേ ഉള്ളൂ..ഒരു പാട് കണ്ടു, അനുഭവിച്ചു, എന്റെ എല്ലാ അഹങ്കാരങ്ങളും മുഖം മൂടികളും അഴിഞ്ഞു പോയിരിക്കുന്നു. ഭൂമിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സര്‍വ്വശക്തനായ ദൈവം അവന്റെ കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടട്ടെ...

  ReplyDelete
 35. നാട്ടില്‍ ആയിരുന്നതിനാല്‍ ഞാന്‍ എത്താന്‍ വൈകി. ഞാന്‍ വന്നപ്പോഴേക്കും മുല്ല യാത്ര കഴിഞ്ഞു തിരിച്ചെത്തി. നല്ല ഒരനുഭവം ആയിരുന്നു ഈ യാത്ര എന്ന് തന്നെ പ്രതീക്ഷിക്കട്ടെ ... അതെക്കുറിച്ച് സുന്ദരമായ ഒരു പോസ്റ്റും കാത്തിരിക്കുന്നു ..

  ആശംസകള്‍

  ReplyDelete
 36. എഴുത്തുകാരിയുടെ യാത്രാനുഭവങ്ങളുമാവാം

  ReplyDelete
 37. nice info vacation tour

  thanks for sharing and have a nice day

  ReplyDelete
 38. പുറത്തേക്കുള്ള ഓരോ യാത്രയ്ക്കും ഉണ്ട് അകത്തേക്കുറ്റു നോക്കുന്ന വേരുകളും പടർപ്പുകളും.നന്ദി മുല്ലേ ഈ വിവരണത്തിന്‌.

  ReplyDelete
 39. യാത്ര പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ വിവരണം നല്ല ഉപകാരം ആവും. പോവുന്ന സ്ഥലത്തെ കാലാവസ്ഥ എന്തായിരിക്കും എന്ന ആധിയാണല്ലോ പലപ്പോഴും ഉണ്ടാവുന്നത്.

  വണ്ടര്‍ ടൂറിനു എല്ലാവിധ ആശംസകളും... പിന്നെ സിക്കിം ടൂര്‍ എന്തായി?

  ReplyDelete
 40. യാത്ര കഴിയേണ്ടി വന്നു ഇത് വായിക്കാന്‍... ഇനി യാത്രാനുഭവങ്ങള്‍ കൂടി കേട്ടിട്ട് വിശദമായി പറയാം.

  ReplyDelete
 41. വെയിറ്റിന്ഗ് ..

  ReplyDelete
 42. Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
  secondhand bikes in london
  used bikes in uk

  ReplyDelete
 43. ഈ പ്രാവശ്യത്തെ അവധിക്കു എവിടെയാണ് പോകേണ്ടതെന്ന് ഇനി കണ്ഫ്യൂഷന്‍ ഉണ്ടാവില്ല. ഒരു വിധമൊക്കെ ഇതില്‍ നിന്നും ഒപ്പിച്ചെടുക്കാം. നന്ദി നല്ലൊരു വിവരണത്തിന്. എന്റെ മെയിലിലേക്ക് (shamzi99@gmail.com) പോസ്റ്റുകള്‍ വന്നാല്‍ കൂടുതല്‍ ഉപകാരപ്രദമായിരുന്നു. ചേര്‍ക്കുമെന്ന് വിശ്വസിക്കുന്നു.

  ReplyDelete
  Replies
  1. പിന്നീട് ഉപദ്രവായീന്ന് പറയരുത്ട്ടൊ...

   Delete
 44. അവധിക്കാലം യാത്രയില്‍ ആയിരുന്നു അല്ലെ ?ആദ്യമായാണ് ഇവിടെ ..ഇനിയും വരാം ..

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..