Tuesday, September 27, 2011

പോകാം... നമുക്കാ യാത്ര!!


അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനമായ ഇന്ന് ഒരുപാട് സന്തോഷത്തോടെയാണു
ഞാനീ കുറിപ്പുമായി നിങ്ങള്‍ക്ക് മുന്‍പില്‍ വരുന്നത്.. ഒരു പുതിയ പ്രൊജക്റ്റ്,
യാഥാര്‍ത്ഥ്യമാകുന്നു എന്ന സന്തോഷം. കോഴിക്കോട് ആസ്ഥാനമാക്കി
"Tra-well India " എന്ന Destination Management Company"
ഔദ്യോഗികമായി നിലവില്‍ വരികയാണു.
www.keralawondertours.com

എന്ന വെബ് സൈറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ!

യാത്രയെ സ്നേഹിക്കുന്ന, യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയ ഞങ്ങള്‍
സുഹൃത്തുക്കള്‍, ആ കാഴ്ചകളിലെ വിസ്മയം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയാണു.
ഒരു ടൂര്‍ പാക്കേജിന്റെ പതിവ് രീതികളില്‍ നിന്നു മാറി ഞങ്ങള്‍ നടന്നു
തീര്‍ത്ത വഴികളിലൂടെ തികച്ചും വ്യക്തി അധിഷ്ഠിതമായി ഒരു യാത്ര!!
“ ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരത്തേക്ക് “
അതാണു ഞങ്ങളുടെ ലക്ഷ്യം. ഒരുപാട് യാത്ര ചെയ്ത അനുഭവങ്ങളാണു
ഞങ്ങളുടെ മൂലധനം. യാത്രയെ പ്രണയിക്കുകയും യാത്രകള്‍ പോകാന്‍
ഇഷ്ടപ്പെടുകയും ചെയ്യുന്ന നിങ്ങളാണു ഞങ്ങളുടെ പ്രചോദനവും....

യാത്ര പോകാന്‍ തീരുമാനിക്കുക എന്നതിനൊപ്പം തന്നെ
പ്രധാനമാണു അതെങ്ങനെ പോകണം, എന്ത് കാണണം ,
എങ്ങനെ കാണണമെന്നതും...അവിടെയാണു ഞങ്ങള്‍ക്ക്
നിങ്ങളെ സഹായിക്കാനാകുക. വെറുതെ കാഴ്ച്ചകള്‍ കണ്ട്
പോരുന്നതിനപ്പുറം ഒരു ദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ
അടയാളപ്പെടുത്തലുകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അനാവരണം
ചെയ്ത്, ആ യാത്ര മാസ്മരികമായ ഒരു അനുഭൂതിയാക്കി മാറ്റുക.
അതാണു കേരള വണ്ടര്‍ ടൂര്‍സ് ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ സമയത്തിനും ബജറ്റിനും അനുസൃതമായി തിരഞ്ഞെടുക്കാവുന്ന
നിരവധി പാക്കേജുകളുണ്ട് സൈറ്റില്‍. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്
ഒരു യാത്ര സമ്മാനിക്കാനുള്ള അവസരവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നിങ്ങള്‍ കണ്ട് മടങ്ങിയ സ്ഥലങ്ങളില്‍ പോലും, കാണാതെ പോയ
നിരവധി കാഴ്ചകള്‍, അനുഭവവേദ്യമാക്കിത്തരുവാന്‍ നാമൊരുമിച്ചുള്ള
യാത്രയില്‍ സാധിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്!

നിങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട്,
സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്,

സ്നേഹപൂര്‍വം,
മുല്ല.

54 comments:

  1. സൈറ്റില്‍ പോയി നോക്കി .
    നന്നായിട്ടുണ്ട്.
    നല്ല സംരംഭം തന്നെ .
    ആശംസകള്‍

    ReplyDelete
  2. വെബ്‌ സൈറ്റ് കണ്ടു നന്നായിട്ടുണ്ട്.
    കേരള വണ്ടര്‍ ടൂര്‍സിനു എല്ലാ വിധ ആശംസകളും..

    ReplyDelete
  3. ഒരായിരം ആശംസകള്‍ ...ഭാവുകങ്ങള്‍ !സൈറ്റില്‍ പോയി നോക്കട്ടെ .ടൂറിനു പറ്റിയ സ്ഥലങ്ങളും....
    നന്ദി Yasmin..

    ReplyDelete
  4. വിജയാശംസകളോടെ...

    ReplyDelete
  5. വിജയാശംസകളോടെ...

    ReplyDelete
  6. ഇതൊരു പുതുമയുള്ള സംരംഭമായിരിക്കും. ടൂര്‍ ഏര്‍പ്പാടാക്കിത്തരുന്ന ഏജന്സികള്‍ ഏറെയുണ്ടെങ്കിലും യാത്ര തന്നെ പതിവാക്കിയവര്‍ അതു നടത്തുമ്പോള്‍ പുതുതായി പോകുന്നവര്‍ക്ക് അതൊരു അനുഭവവും
    വീണ്ടും പോവാനും പറയാനുമുള്ള ആകര്‍ഷണവും ആകും. വിജയാശംസകള്‍

    ReplyDelete
  7. സഞ്ചാരികള്‍ക്ക് ഉപകാരപ്രദം,
    ഈ സംരംഭത്തിന് ആശംസകള്‍..!!

    ReplyDelete
  8. All the very best to keralawonder tours...

    ReplyDelete
  9. സൈറ്റ് നോക്കിട്ടോ, കൊള്ളാം ...
    നല്ല സംരംഭം. എല്ലാ ആശംസകളും...

    ReplyDelete
  10. ഒരു വഴിക്ക് പോകുന്നതല്ലേ , ഈ സൈറ്റ് പ്രയോജനപ്പെടും !!!

    എല്ലാ ആശംസകളും ....

    ReplyDelete
  11. നന്ദി ഈ സൈറ്റ് പങ്കുവച്ചതിന്.. ആശംസകള്‍

    ReplyDelete
  12. ആശംസകള്‍ ഉണ്ടേ..പക്ഷെ ഞങ്ങളുടെ "ബാക്ക് വാട്ടര്‍ " ടൂറിസം കൂടി ഉള്‍പ്പെടുത്താമായിരുന്നു..."ഹൌസ് ബോട്ടും എല്ലാം ആയി...

    ReplyDelete
  13. കേരള വണ്ടര്‍ ടൂര്‍സിനു എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  14. ഷാനവാസ് ജീ, തീര്‍ച്ചയായും. അതും കൂടെ ഉള്‍പ്പെടുത്തുന്നതാണു.
    എല്ലാവര്‍ക്കും സ്നേഹം,നന്ദി.

    ReplyDelete
  15. എല്ലാ ആശംസകളും ....

    ReplyDelete
  16. സ്ഥിരം സഞ്ചാരികളായ എന്നെപ്പോലെയുള്ളവർക്കൊക്കെ വളരെ ഉപയോഗമാവും ഈ സൈറ്റ് കേട്ടൊ മുല്ലേ


    ബിലാത്തി മലായാളിയുടെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് കൊടുക്കാം

    ReplyDelete
  17. ഡിയര്‍ ജാസ്മിന്‍,ആശംസകള്‍ ............
    യാത്രകള്‍ എന്നുംതാല്പര്യമായിരുന്നു.പലപ്പോഴും അതിനു സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം .വടക്കേ ഇന്ത്യയി ലൊക്കെ "ആത്മീയ യാത്ര "( pilgrims pakeges ) പാക്കേജുകള്‍ ഉണ്ട്. അത് വലിയ ബിസിനസ്സായിട്ടാണ്പ്രവര്‍ത്തിക്കുന്നത്.അവിടെ ഹിമാലയന്‍ പര്യടനങ്ങള്‍ക്കാണ് മുന്‍ഗണന. കേരളത്തിലും അത്തരം ശ്രമങ്ങള്‍ നല്ലതാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ കഴിവതും ഒഴിവാക്കി,ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന സാംസ്ക്കാരിക, ചരിത്ര ,ഐതീഹ്യ സംബന്ധികളായ പ്രദേശങ്ങളെ കണ്ടെത്തി അവിടേക്ക് യാത്രാ തല്പരരായ ആളുകളെ ആകര്ഷിക്കണം . നല്ലത് വരട്ടെ ........

    ReplyDelete
  18. അപ്പൊ മുല്ല കമ്പനി ടൂര്‍ തുടങ്ങി അല്ലെ...അല്ല ടൂര്‍ കമ്പനി..!!!

    കൊള്ളം testimonials കോളം blank ആയി വിടാതെ ഞങ്ങള്‍ ഒക്കെ പോയി വരുന്ന വരെ ഹൈഡ് ചെയ്യണം...പിന്നെ കുമരകം ആലപ്പുഴ back waters താമസ സൗകര്യം കൂടി കൂട്ടിയാല്‍ കൂടുതല്‍ ആകര്‍ഷകം ആവും....Best wishes....പോകെ പോകെ നമുക്ക് വിദേശത്തേക്കും നോക്കാമല്ലോ...എല്ലാം നന്നായി വരട്ടെ..

    ReplyDelete
  19. യാത്രകള്‍ വളരെ ഇഷ്ടമാണ് എങ്കിലും , അതിജീവനത്തിന്റെ സങ്കീര്‍ണതകള്‍ കാരണം അത് നടക്കാറില്ല എന്നതാണ് സത്യം.
    എങ്കില്‍ പോലും എണ്ണിച്ചുട്ട അവധിദിനങ്ങളെ സൂക്ഷ്മതയയോടെ ചിലവഴിച്ച് യാത്രപോവാന്‍ ഈ സൈറ്റ്‌ സഹായിക്കും.
    തികച്ചും ഉപകാരപ്രദമാണ്.എങ്കിലും മലയാളത്തില്‍ ആയിരുന്നെങ്കില്‍ എന്നെപ്പോലെയുള്ളവര്‍ക്ക് കുറച്ചുകൂടി ഉപകാരപ്രദം ആയേനെ.

    ReplyDelete
  20. ഒരു ഗമണ്ടന്‍ താങ്ക്‌സ്..
    എന്തിന്..?

    ആ.. ചുമ്മാ കിടക്കട്ടേന്ന്‌

    ReplyDelete
  21. ഈ പങ്കുവെക്കലിന് നന്ദി.വെബ്സൈറ്റ് നോക്കി ബുക് മാര്‍ക് ചെയ്തു വെച്ചിട്ടുണ്ട്. കോഴിക്കോട്ടുള്ള ഓഫീസില്‍‌ ഒന്ന് കയറണം.സംസാരിക്കണം. ചെറിയ ഒരു യാത്ര ഈ കൂട്ടായ്മയോടൊപ്പം നടത്താന്‍ പറ്റുമോ എന്നു നോക്കണം...

    ReplyDelete
  22. യാത്രകള്‍ എന്നും ഹരമാണ്...പ്രതേകിച്ചും പ്രകൃതിയെ അടുത്തറിയാന്‍ പറ്റുന്നവ..പുതിയ സംരഭത്തിനു എല്ലാ വിധ ഭാവുകങ്ങളും...

    ReplyDelete
  23. ആഗ്രഹമുണ്ടെങ്കിലും അധികം യാത്ര ചെയ്തിട്ടില്ല.
    ഏതായാലും ഈ സൈറ്റ് നോട്ട് ചെയ്തു വെച്ചിട്ടുണ്ട്.
    ഉപകാരപ്രദമായ വിവരം പങ്ക് വെച്ചതില്‍ നന്ദി.

    ReplyDelete
  24. പുതിയ സംരംഭത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു മുല്ല...
    ഇതുപോലെ ഒരെണ്ണം തുടങ്ങണം എന്ന് കുറെ നാള്‍ ആയി എന്റെ മനസിലും ഉണ്ട് ചിന്ത...
    തുടങ്ങിയാല്‍ ഓഫീസിലെ സുഹൃത്തുക്കള്‍ ആയിട്ടുള്ള കുറെ സായിപ്പുമാരും മദാമ്മമാരും വഴി കുറെ വിദേശികളെ കേരളം കറങ്ങാന്‍ കിട്ടും...

    ReplyDelete
  25. wah.. thanks for this inforamtion and wonderfull opertunities for travelling....

    ReplyDelete
  26. അടുത്ത യാത്ര കോഴിക്കോട്ടു വഴി ,,,അവിടെ
    മുല്ലപ്പന്തലില്‍ ഒരുഗ്രന്‍ ശാപ്പാട് ,,
    എനിക്ക് ഒറ്റയ്ക്ക് ഒരു ഫ്ലൈറ്റ് വേണം ,,എന്താ പറ്റുവോ ?
    എന്തായാലും പുതിയ പരിപാടിക്ക് ആശംസകള്‍ :)

    ReplyDelete
  27. ആശംസകള്‍.
    യാത്ര ഇതു മാത്രമല്ല എന്ന്
    തിരിച്ചറിയുമ്പോഴും.

    ReplyDelete
  28. ഒരു ചെറിയ അവധിക്കു നാട്ടില്‍ വരുന്നു ,,കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടാം അല്ലെ ?
    നമ്പര്‍ നോട്ട് ചെയ്തിട്ടുണ്ട് !!

    ReplyDelete
  29. പുതിയ സംരംഭത്തിന് ആശംസകൾ.

    ReplyDelete
  30. നല്ല സം‌രംഭത്തിന് കൈയടി.

    ReplyDelete
  31. തീര്‍ച്ചയായും ഇക്കുറി നാട്ടില്‍ വരുമ്പോള്‍ ഒന്ന് നോക്കണം

    ReplyDelete
  32. വളരെ നന്നായിരിക്കുന്നു...
    മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
    അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
    അംഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ (shujahsali@gmail.com) ഇ-മേയിലെലേക്ക് ബന്ധപ്പെടുക

    ReplyDelete
  33. ലിങ്കിലേക്ക് പോകുന്നെ ഉള്ളൂ... അടുത്ത വര്ഷം നാട്ടില്‍ വരുമ്പോള്‍ നാടിന്റെ നാഡീ ഞരമ്പുകളില്‍ കൂടി ഒന്നോടി നടക്കണം എന്നുണ്ട്.. മറ്റൊന്നിനും അല്ല. തിരക്കുകളില്‍ നിന്നൊക്കെ ഒന്ന് മാറി.. നമ്മള്‍ ഇപ്പോഴും ഈ മണ്ണില്‍ തന്നെ ജീവിക്കുനുണ്ട് എന്ന് നമ്മുക്ക് തന്നെ ഒരു ഉറപ്പിനു വേണ്ടി.. :) നോക്കട്ടെ.. എനിക്ക് വല്ല സഹായവും ആകുമോ എന്ന്.. മംഗളം നേരുന്നു..

    ReplyDelete
  34. ഇവിടെ വന്ന് ആശംസകൾ അറിയിച്ച എല്ലാവർക്കും എന്റെ നന്ദി സ്നേഹം...

    ReplyDelete
  35. നല്ല ഉദ്യമം. ആശംസകള്‍.

    ReplyDelete
  36. വെബ്‌ സൈറ്റ് കണ്ടു നന്നായിട്ടുണ്ട്....ആശംസകള്‍ മുല്ല

    ReplyDelete
  37. Can you please send me your email id to elayodenshanavas@gmail.com

    ReplyDelete
  38. മുല്ലയെ ഞാന്‍ പുസ്തക വിചാരത്തില്‍ വായിച്ചിട്ടുണ്ട് . ബ്ലോഗില്‍ ആദ്യമാണ് വരുന്നത് . പോസ്റ്റുകളിലൂടെ പോയി . എല്ലാം നന്നായിരിക്കുന്നു . പക്ഷെ കൂടുതല്‍ ഇഷ്ടം തോന്നിയത് കുടക് യാത്രാ വിവരണം തന്നെ. നല്ല ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ നല്‍കിയ വിവരണം ഏറെ ഹൃദ്യമായി ... ആശംസകള്‍

    ReplyDelete
  39. എല്ലാ ആശംസകളും.

    ReplyDelete
  40. സയിറ്റ് കണ്ടു നന്നായിട്ടുണ്ട്. ആശംസകള്‍.

    എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

    സ്നേഹത്തോടെ

    അശോക്‌ സദന്‍

    ReplyDelete
  41. മുല്ല..
    ഇപ്പോഴാണ് പോസ്റ്റുകളൊക്കെ കാണുന്നത്.
    ഞാനും ഒരു യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കുന്നു.വായിച്ചു നോക്കുമല്ലോ.
    യാത്ര പോകാന്‍ ഒരുപാട് ഇഷ്ടമാണ്.
    സയ്റ്റില്‍ പോയി നോക്കട്ടെ.

    ReplyDelete
  42. നല്ല സംരംഭം. ആശംസകള്‍.

    ReplyDelete
  43. ഒന്നിച്ചു ജോലി ചെയ്യുന്ന ഒരാള്‍ക്കും അവരുടെ കുടുംബത്തിനും {ഖത്തറി} ഇപ്രാവശ്യത്തെ 'പെരുന്നാള്‍ അവധി' ബാംഗ്ലൂരിലും മൈസൂരിലുമായി ചിലവഴിക്കാന്‍ ആഗ്രഹമുണ്ടത്രേ..!
    അവര്‍ക്കാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ആകുമോ എന്നവരെന്നോട് തിരക്കുകയുണ്ടായി. മുല്ലാ.. എന്ത് ചെയ്യാനൊക്കും..?
    കഴിവതും ഇന്ന് തന്നെ എനിക്കൊരു മറുപടി ലഭിക്കുമോ..? naamoosdoha@gmail.com, 0097455949954

    ReplyDelete
  44. ഇതിപ്പോഴാണ് കണ്ടത്. നന്നായി. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..