Saturday, February 12, 2011

അമ്മയുടെ സ്വന്തം....



നാട്ടില്‍ ഞങ്ങളുടെ അയല്‍ക്കാരായിരുന്നു കുട്ടാപ്പുവും ദേവകിയും. കുട്ടികളുണ്ടായിരുന്നില്ല അവര്‍ക്ക്. മൂന്നോ നാലോ പ്രസവിച്ചിരുന്നു ദേവകി; പക്ഷേ കുഞ്ഞിലേ മരിച്ചുപോയതാണു എല്ലാവരും. കറമ്പിക്ക് പുല്ലിട്ട് കൊടുക്കുമ്പോഴും ടോമിയെ കുളിപ്പിക്കുമ്പോഴുമൊക്കെ കുട്ടാപ്പു നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കും. ഭൂതങ്ങളും പ്രേതങ്ങളുമൊക്കെ കുട്ടാപ്പുവിന്റെ സ്വന്തക്കാരാണ്.

സ്കൂളിലേക്ക് ഞങ്ങള്‍ പോകുക കുട്ടാപ്പുവിന്റെ പുരയിടത്തിലൂടെ. ഓലപ്പുര ചുറ്റി അപ്പുറം കടന്ന് കോയഹാജീന്റെ
പറമ്പിലൂടെ താഴെക്കിറങ്ങിയാല്‍ റെയില്‍പ്പാളം. അവിടുന്നങ്ങോട്ട് ഒറ്റ പാച്ചിലാണു. അഞ്ചു മിനുട്ട് കൊണ്ട് സ്കൂളിലെത്തും.

പോകുമ്പോഴും വരുമ്പോഴും ദേവകി പുരയിടത്തിലുടെ ഉഴറി നടക്കുന്നുണ്ടാവും. എവിടേയും നോട്ടമുറക്കാതെ തന്നോട്
തന്നെ പിറുപിറുത്ത് കൊണ്ട് !

ആരോടാ ദേവകിയിങ്ങനെ സംസാരിക്കണേന്ന് ചോദിച്ചാല്‍ കുട്ടാപ്പു ചൂണ്ട് വിരല്‍ എന്റെ ചുണ്ടത്ത് വെക്കും.

‘ ശ് ശ്...ഇങ്ങട്ട് പോരെ...അവള് കുട്ട്യേളോട് മിണ്ടിം പറഞ്ഞും നടക്കേണ്..”
കുട്ടികളോ...!! എവിടെ...?
എന്റെ ചോദ്യം കേട്ട് കുട്ടാപ്പു ചിരിച്ചു.
“ അത് നുമ്പക്കൊന്നും കാണാന്‍ പറ്റൂല്ലാ.. പെറ്റ തള്ളോള്‍ക്കേ കാണാന്‍ പറ്റൂ...
മരിച്ചാലും നുമ്പളാരും എങ്ങട്ടും പോകൂലാ...പോകാനാകൂലാ...ഇബടൊക്കെ തന്നെ ഉണ്ടാകും.”

ഭയപ്പാടോടെ കുട്ടാപ്പുവിനു പിന്നില്‍ ചൂളിയ ഞാന്‍ എത്ര ശ്രമിച്ചിട്ടും ആരേയും കണ്ടില്ല !!! ഒരു ശബ്ദവും കേട്ടില്ല!!!!

ചില ദിവസങ്ങളില്‍ കുട്ടാപ്പുവിന്റെ പുരയില്‍ നിന്നും വേലു പൂശാരിയുടെ അലര്‍ച്ചയും ദേവകിയുടെ കരച്ചിലും
ഇടകലര്‍ന്ന് കേള്‍ക്കാം. ഒഴിപ്പിച്ച ബാധയേയും കൊണ്ട് വേലുവും കുട്ടാപ്പുവും പറമ്പിന്റെ അതിരിലുള്ള പാലമരത്തിനരികിലേക്ക് വേച്ച് വേച്ച് പോകുന്നത് , മുകളില്‍ എന്റെ മുറിയുടെ ജനലഴികളില്‍ മുഖമമര്‍ത്തി നിന്ന് ഞാന്‍ കാണും

പുറത്തെ ഇരുട്ടിനുള്ളിലൂടെ, ദേവകിയില്‍ നിന്നും ബലമായ് അടര്‍ത്തിക്കൊണ്ട് പോകുന്ന ആ സ്നേഹത്തിനു നേരെ ഞാന്‍ കൈ നീട്ടും. ഒരുമാത്ര , ഒന്നു പിടഞ്ഞുണര്‍ന്നു പോകുന്ന അതിനെ വേലുവിന്റെ പരുപരുത്ത വിരലുകള്‍ താഴേക്ക് തന്നെ അമര്‍ത്തിപ്പിടിക്കും.

പിന്നീടെപ്പോഴോ...ഒരു പരീക്ഷാകാലത്ത് തുറന്ന് നോക്കാതെ കിടന്ന ഒരു കത്തില്‍ നിന്നാണ് ഞാനത് അറിഞ്ഞത്. ഉമ്മ എഴുതിയിരിക്കുന്നു. ദേവകി മരിച്ചു, കുട്ടാപ്പു എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പരീക്ഷ കഴിഞ്ഞു വന്നപ്പോഴേക്കും ദേവകിക്കു മുകളില്‍ നിറയെ അരിപ്പൂക്കാടുകള്‍.

കഴിഞ്ഞാഴ്ച്ച -- മതിലിനരുകില്‍ നിന്ന് അരിപ്പൂക്കാടുകളെ എത്തി നോക്കിയ എന്നോട് ഉമ്മ വിളിച്ച് പറഞ്ഞു.
ആ പറമ്പ് കോയാഹാജി വാങ്ങി. അയാളുടെ ഇളയ മോന് വീട് വെക്കുകയാണു അവിടെ.
അപ്പോ ദേവകിയോ എന്ന എന്റെ ചോദ്യത്തിനു ഉമ്മ നെടുവീര്‍പ്പിട്ടു.

"ജെ സി ബിക്കെന്ത് ദേവകി, അവളേതോ ലോറീല്‍ കേറി എങ്ങോട്ടോ പോയി."

മതിലില്‍ ചാരി ഇടറി നില്‍ക്കവെ ... തിളങ്ങുന്ന വെയിലിന്റെ മങ്ങിയ തിരശ്ചീലക്കപ്പുറം ഒരു കുഞ്ഞു നിഴല്‍ !!!!
ചുണ്ട് പിളര്‍ത്തി അവനെന്റെ നേരെ കൈകളുയര്‍ത്തി. പുതഞ്ഞ് കിടക്കുന്ന പച്ചമണ്ണില്‍ നിന്നും പിഞ്ചു കാലുകള്‍
ഊരിയെടുക്കവേ മുന്നോട്ടാഞ്ഞു വീണ അവനു നേരെ ഞാന്‍ കണ്ണൂകള്‍ ഇറുക്കിയടച്ചു.


ചില ഓര്‍മ്മകള്‍ ഇങ്ങനെയാണു. മനസ്സിനെ തീ പിടിപ്പിക്കുന്നവ. ചില ഓര്‍മ്മകളോ --ഹൃദയത്തെ നുറുക്കി കളയുന്നത്.ഇനിയും ചില ഓര്‍മ്മകളുണ്ട്...ഒരു നനുത്ത കരസ്പര്‍ശം പോലെ ...ഞാനില്ലേ കൂടെ എന്നു
പറഞ്ഞ് അണച്ച് പിടിക്കുന്നവ !!!

47 comments:

  1. "ആരോടാ ദേവകിയിങ്ങനെ സംസാരിക്കണേന്ന് ചോദിച്ചാല്‍ കുട്ടാപ്പു ചൂണ്ട് വിരല്‍ എന്റെ ചുണ്ടത്ത് വെക്കും."
    ന്റെ മുല്ലേ ,
    യ്ക്ക് ഇതൊക്കെ വായിച്ചിട്ട് എന്തൊക്കയോ തോന്നണു !
    ആ പൂശാര്യെ പിടിച്ചു അങ്ങട്ട് പൂശ്യാ..
    അതന്നെ .
    ന്നാലും ആ ദേവകിക്ക് ശരിക്കും എന്താ ?

    ReplyDelete
  2. സ്കൂളിലേക്ക് ഞങ്ങള്‍ പോകുക കുട്ടാപ്പുവിന്റെ പുരയിടത്തിലൂടെ. ഓലപ്പുര ചുറ്റി അപ്പുറം കടന്ന് കോയഹാജീന്റെ
    പറമ്പിലൂടെ താഴെക്കിറങ്ങിയാല്‍ റെയില്‍പ്പാളം. അവിടുന്നങ്ങോട്ട് ഒറ്റ പാച്ചിലാണു. അഞ്ചു മിനുട്ട് കൊണ്ട് സ്കൂളിലെത്തും.

    പോകുമ്പോഴും വരുമ്പോഴും ദേവകി പുരയിടത്തിലുടെ ഉഴറി നടക്കുന്നുണ്ടാവും. എവിടേയും നോട്ടമുറക്കാതെ തന്നോട്
    തന്നെ പിറുപിറുത്ത് കൊണ്ട് !


    ഓര്‍മയുടെ പച്ചപ്പിലേക്ക് ഒരു തിരനോട്ടം - നന്നായിട്ടുണ്ട്

    ReplyDelete
  3. കഥ ഇഷ്ടമായി.
    കുട്ടാപ്പുവും ദേവകിയുമൊക്കെ ശരിക്കും മുന്നിൽ തെളിഞ്ഞപോലെ.
    satheeshharipad.blogspot.com

    ReplyDelete
  4. ഇത്തിരി വരികലിം പറയാനുള ഒത്തിരി പറഞ്ഞു...നന്നായി.......സസ്നേഹം

    ReplyDelete
  5. എത്ര ഭംഗിയായാണ് മുല്ല കഥ പറഞ്ഞിരിക്കുന്നത്.
    എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു.
    ഭാവുകങ്ങള്‍.

    ReplyDelete
  6. നല്ല രീതിയില്‍ പറഞ്ഞു.ഇഷ്ടമായി!

    ReplyDelete
  7. നല്ല കഥ.
    സിമ്പിളായി എഴുതി.
    കഥാപാത്രങ്ങള്‍ വളരെ പരിചിതരെന്നു തോന്നും.

    ReplyDelete
  8. മുന്നിലുണ്ട് ദേവകിയും കുട്ടാപ്പുവും. ഒരു ജെ.സി.ബിക്കും ഒരു മരണത്തിനും കൊണ്ടുപോകാനാവാതെ അവരുടെ ജീവിതങ്ങള്‍.
    ഹൃദയസ്പര്‍ശിയായി പകര്‍ത്തി നിശബ്ദമായ ആ നിലവിളികള്‍.

    ReplyDelete
  9. ദേവകിയും കുട്ടാപ്പുവും...
    ചുരുങ്ങിയ വരികളില്‍ വരച്ചിട്ട
    അവരുടെ ജീവിത ചിത്രം.
    നന്നായി അവതരിപ്പിച്ചു...

    ReplyDelete
  10. ജെസിബിക്ക് എന്ത് ദേവകി?

    ചില ഓര്‍മ്മകള്‍ അങ്ങിനെയാണ്..

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ചില ഓര്‍മ്മകള്‍ ഇങ്ങനെയാണു. മനസ്സിനെ തീ പിടിപ്പിക്കുന്നവ.
    ശരിയാണ്,പലപ്പോഴും അവ നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും.എത്ര എത്ര ദേവകിമാരെയാണു ഈ ജെസിബി നാമാവശേഷമാക്കിയത്.

    ReplyDelete
  13. ഓര്‍മ്മകള്‍ അങ്ങിനെയാണ് മുല്ല. ചില ഓര്‍മകള്‍ വരുന്നത് ചില സുഗന്ധങ്ങളിലൂടെയാണ്, ചിലത് ചില പാട്ടിന്റെ വരികളിലൂടെ വരും, ഇനിയും ചിലത് ചില രുചികളിലൂടെ അപ്രതീക്ഷിതമായി വരും. ചില ഓര്‍മ്മകള്‍ അന്ന് പിടി കിട്ടാതിരുന്ന ചില കടം കഥകളുടെ ഉത്തരങ്ങള്‍ ഞൊടിയിടയില്‍ അനാവൃതമാക്കിത്തരും. അന്ന് ഈ വെളിപ്പാടു വന്നിരുന്നെങ്കില്‍ എന്ന് നെടുനിശ്വാസമാകും പിന്നെ. ആ വിഷാദത്തിന്റെ കാരണം ഇന്നതായിരുന്നു വെന്നു കാലങ്ങല്‍ക്കിപ്പുറം ഇന്ന് വരുന്ന തിരിചറിവ് നെഞ്ചിടര്‍ച്ചകള്‍ കൊണ്ട് വരും.

    ശക്തിയുള്ള മുല്ലയുടെ എഴുത്താണ് ഇത്രയും എന്നെകൊണ്ട് എഴുതിച്ചത്.

    ReplyDelete
  14. ഒരു നൊമ്പരം ബാക്കി...

    ReplyDelete
  15. മുല്ല പങ്കു വെച്ച ഈ ഓര്‍മ്മകള്‍ ഞങ്ങളുടെയും മനസ്സിലും എവിടെയൊക്കെയോ കൊളുത്തിവലിക്കുന്നു..
    ഹൃദ്യം.

    ReplyDelete
  16. വളരെ നന്നായി എഴുതി..സഹജീവികളോടുള്ള മുല്ലയുടെ സമീപനം വ്യക്തമാക്കുന്ന മറ്റൊരു നല്ല പോസ്റ്റ്..

    ReplyDelete
  17. വേര്പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം
    വേദനകള്‍ പങ്കു വെക്കുന്നു.
    ------------------
    ------------------
    കൊച്ചു സുഖ-ദുഃഖ മഞ്ചാടി മണികള്‍-
    ചേര്‍ത്തു വെച്ച് പല്ലാങ്കുഴി കളിക്കുന്നു.
    വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും-
    പിരിയുന്നു യാത്ര തുടരുന്നു....(ONV)

    >>>മതിലില്‍ ചാരി ഇടറി നില്‍ക്കവെ ... തിളങ്ങുന്ന വെയിലിന്റെ മങ്ങിയ തിരശ്ചീലക്കപ്പുറം ഒരു കുഞ്ഞു നിഴല്‍ !!!!
    ചുണ്ട് പിളര്‍ത്തി അവനെന്റെ നേരെ കൈകളുയര്‍ത്തി. പുതഞ്ഞ് കിടക്കുന്ന പച്ചമണ്ണില്‍ നിന്നും പിഞ്ചു കാലുകള്‍
    ഊരിയെടുക്കവേ മുന്നോട്ടാഞ്ഞു വീണ അവനു നേരെ ഞാന്‍ കണ്ണൂകള്‍ ഇറുക്കിയടച്ചു.<<<

    തൊട്ടതെല്ലാം പൊന്നാക്കുന്ന കൈപുണ്ണ്യം. ഈ നല്ല എഴുത്തിനു ആശംസകള്‍

    ReplyDelete
  18. വളരെ നന്നായിട്ടുണ്ട് മുല്ലാ...
    വേറെ എന്ത് പറയണം എന്നറിയില്ലാ...

    ReplyDelete
  19. ചില ഓര്‍മ്മകള്‍ ഇങ്ങനെയാണു. മനസ്സിനെ തീ പിടിപ്പിക്കുന്നവ. ചില ഓര്‍മ്മകളോ --ഹൃദയത്തെ നുറുക്കി കളയുന്നത്.ഇനിയും ചില ഓര്‍മ്മകളുണ്ട്...ഒരു നനുത്ത കരസ്പര്‍ശം പോലെ ...ഞാനില്ലേ കൂടെ എന്നു
    പറഞ്ഞ് അണച്ച് പിടിക്കുന്നവ !!!

    ReplyDelete
  20. വളരെ മനോഹരമായി പറഞ്ഞു വെച്ച ഓര്‍മ്മകളിലെ ഒരേട്‌. ദേവകിയുടെ ഓര്‍മ്മത്തെറ്റ് പോലും ദേവകിയിലെ അമ്മയെ പറയുന്നു.
    അമ്മ മനസ്സേ നിനക്ക് പ്രണാമം..!!

    ReplyDelete
  21. കഥയില്ലാത്തവരുടെ കഥ..!

    എത്ര സുന്ദരമായാണ് ഈ മറക്കാൻ കഴിയാത്ത ഓർമ്മക്കുറിപ്പുകൾ പോലെ, മുല്ല ഇക്കഥ നാട്ടുപച്ചയിൽ പൂശിവെച്ചിരിക്കുന്നത്...

    ReplyDelete
  22. ജെ സി ബിക്കെന്ത് ദേവകി, അവളേതോ ലോറീല്‍ കേറി എങ്ങോട്ടോ പോയി."


    ചില ഓര്‍മ്മകള്‍ ഇങ്ങനെയാണു. മനസ്സിനെ തീ പിടിപ്പിക്കുന്നവ. ചില ഓര്‍മ്മകളോ --ഹൃദയത്തെ നുറുക്കി കളയുന്നത്.ഇനിയും ചില ഓര്‍മ്മകളുണ്ട്...ഒരു നനുത്ത കരസ്പര്‍ശം പോലെ ...ഞാനില്ലേ കൂടെ എന്നു പറഞ്ഞ് അണച്ച് പിടിക്കുന്നവ !!!"

    ഓര്‍മ്മകള്‍ക്ക് മാത്രം മരണമില്ല, ഒരു ജെ സി ബി ക്കും ഓര്‍മ്മകളെ പിഴുതെടുക്കാന്‍ ആവില്ല. വളരെ ലളിതമായി എഴുതി, വായിച്ചപ്പോള്‍ മനസ്സില്‍ തട്ടിയ നല്ല കഥ..

    ReplyDelete
  23. പതിവ് പോലെ മുല്ലയുടെ ഹൃദ്യമായ എഴുത്തിന്റെ മാന്ത്രിക സ്പര്‍ശം നിറഞ്ഞ കഥ...
    ഈ മുല്ല ആരാ മോള്‍ ...അല്ലെ !!!

    ReplyDelete
  24. enikkum eshtaayi mulla ee kochu kadha..nannayi paranju.

    ReplyDelete
  25. ഓര്‍മ്മകള്‍ ഇങ്ങനെയാണു, പൊടുന്നനെ പെയ്തു വരും. ചെറിയൊരു ചാറ്റല്‍ മഴയായ് തുടങ്ങി..ചിലപ്പോഴത് ഒരു പേമാരിയായ് പെയ്തൊഴിഞ്ഞ് പോകും. ഈയിടെ എവിടെയോ വായിച്ചു, റോഡിനോട് ചാരി ഖബറിസ്ഥാന്‍ ആയത് കാരണം, റോഡ് വീതി കൂട്ടുമ്പോള്‍ കുറെ ഖബറുകള്‍ പൊളിച്ച് നീക്കേണ്ടി വരും എന്ന്.
    പൊടുന്നനെ എന്റെ മനസ്സിലേക്ക് വന്നത് അതൊക്കെ പൊളിച്ച്നീക്കിയാല്‍ അവരൊക്കെ എങ്ങോട്ട് പോകും എന്നാണു. എനിക്കറിയാം അതിലൊന്നും ആരുമില്ലാന്നും ഒക്കെ വെറുതെയാണെന്നും. എന്നാലും...ആ ഓര്‍മ്മകള്‍,പ്രിയപ്പെട്ടവരുടെ, അത് നമ്മള്‍ എന്തു ചെയ്യും..? അപ്പോഴാണു ദേവകി കണ്ണീര്‍ പൊഴിച്ചത്, നിങ്ങളെല്ലാരും കൂടി എന്നെം എന്റെ മക്കളേം അകറ്റീലേന്ന്.
    തീ പിടിച്ചു പോയി ഞാന്‍..!!

    ഇവിടെ വന്നു വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  26. Good to meet you greet you and read you in blog world

    ReplyDelete
  27. മുല്ലയുടെ പോസ്റ്റുകളിലെ അവസാന പാരഗ്രാഫ് എല്ലായ്പ്പോഴും വളരെ ടച്ചിംഗ് ആണ്..
    മനസ്സില്‍ നിന്നും നേരിട്ട് വായനക്കാരോട് പറയാന്‍ മുല്ല ആഗ്രഹിക്കുന്ന മനോഹരങ്ങളായ ചില വരികള്‍..
    അവയാണ് ഈ ബ്ലോഗിലേക്ക് എന്നെ ഏറ്റവും അധികം ആകര്‍ഷിക്കുന്നത്..
    പിന്നെ, ചെറിയ അഭംഗി പോലെ തോന്നിയ ഒരു വാചകം പറയാം..
    "മൂന്നോ നാലോ പ്രസവിച്ചിരുന്നു ദേവകി. പക്ഷേ കുഞ്ഞിലേ മരിച്ചുപോയതാണു എല്ലാവരും"
    ഈ രണ്ടു വാക്യങ്ങളെ തമ്മില്‍ ലിങ്ക് ചെയ്യുന്നതില്‍ വാക്കുകള്‍ പരാജയപ്പെട്ടില്ലേ എന്നൊരു സംശയം.. ഒരു സെമി കോളന്‍ ചിലപ്പോ, പ്രശ്നം തീര്ത്തെക്കും..

    ReplyDelete
  28. നന്ദി മഹേഷ്, നിര്‍ദ്ദേശത്തിനു സ്വാഗതം.
    നന്ദി സപ്നാ ഈ വരവിന്.

    ReplyDelete
  29. നന്നായി എഴുതി മുല്ല. നിർത്തിയിടത്താണ് സൌന്ദര്യം കൂടുതൽ. വികസിപ്പിക്കാൻ പറ്റുന്ന ത്രെഡുകൾ ഇങ്ങിനെ ഒതുക്കിയെഴുതരുത്
    :-)
    ഉപാസന

    ReplyDelete
  30. "ചുണ്ട് പിളര്‍ത്തി അവനെന്റെ നേരെ കൈകളുയര്‍ത്തി. പുതഞ്ഞ് കിടക്കുന്ന പച്ചമണ്ണില്‍ നിന്നും പിഞ്ചു കാലുകള്‍
    ഊരിയെടുക്കവേ മുന്നോട്ടാഞ്ഞു വീണ അവനു നേരെ ഞാന്‍ കണ്ണൂകള്‍ ഇറുക്കിയടച്ചു."
    nice post

    ReplyDelete
  31. വളരെ നന്നായി എഴുതി മുല്ല ആശംസകള്‍

    ReplyDelete
  32. ഹൃദയസ്പര്‍ശിയായ ഒരു കഥ

    ReplyDelete
  33. മുല്ലയുടെ എഴുത്ത് വല്ലാതെ ഫീല്‍ ചെയ്തു.അക്ഷരങ്ങള്‍ നേരിട്ട് ഹൃദയത്തിലേക്ക്
    പ്രവഹിക്കുന്നത് പോലെ.കഥാതന്തു, ആഖ്യാനം
    ഒടുക്കം എല്ലാം ഒരു മുല്ല വള്ളി പോലെ ചാരുതയാര്‍ന്നത്‌.

    അഭിനന്ദനങ്ങള്‍ ..
    ഇതേ പോലുള്ള സൃഷ്ടികള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

    ReplyDelete
  34. ആശംസകളോടെ...!

    GeoGebra_i​n_Practica​l_Life_പ്രാ​യോഗിക ജീവിതത്തിലെ ഉപയോഗത്തെക്​കുറിച്ച്‌
    Here

    ReplyDelete
  35. ചില ഓര്‍മ്മകള്‍ ഇങ്ങനെയാണു. മനസ്സിനെ തീ പിടിപ്പിക്കുന്നവ. ചില ഓര്‍മ്മകളോ --ഹൃദയത്തെ നുറുക്കി കളയുന്നത്.ഇനിയും ചില ഓര്‍മ്മകളുണ്ട്...ഒരു നനുത്ത കരസ്പര്‍ശം പോലെ ...ഞാനില്ലേ കൂടെ എന്നു
    പറഞ്ഞ് അണച്ച് പിടിക്കുന്നവ !!
    ഹോ ..എന്റെ മുല്ല ടീച്ചറെ, മനസ്സിന്റെ ഉള്ളറയിലെവിടെയോ ഒരു നനുത്ത കുളിര്‍ സ്പര്‍ശം അനുഭവപ്പെട്ടു
    ഈ വരികള്‍ വായിച്ചപ്പോള്‍ ..വെറും ഭംഗി വാക്കല്ല ..നഗ്നമായ സത്യമാണ് ..
    പോസ്ടിടുമ്പോള്‍ ഒരു മെയില്‍ പ്ലീസ്‌ .. അഗ്രിഗറ്റരുകളില്‍ കയറി നോക്കാന്‍ സമയമില്ലാത്തത് കൊണ്ടാണ്
    ഇങ്ങിനെ ഉള്ളവ കണ്ടില്ലെങ്ങില്‍ വല്ലാത്തൊരു നഷ്ടമാണ് അത് .

    ReplyDelete
  36. ഹൃദയത്തില്‍ കുരുക്കുന്ന ഓര്‍മ്മകള്‍.....
    നല്ല ആഖ്യാനരീതി..

    ആശംസകളോടെ..

    ReplyDelete
  37. ഞാന്‍ നൂറാമന്‍ ......!
    ഓര്‍മ്മകള്‍ അധികവും നഷ്ട്ടബോധങ്ങള്‍ ആണ് ....
    ഈ നല്ല കഥ , അത് പടര്‍ത്തുന്ന വികാരങ്ങള്‍ ..
    തീവ്രും

    നന്മകള്‍ മുല്ല

    ReplyDelete
  38. ഈ ഓര്‍മ്മകളില്‍ എന്റെ കൂടെ നടന്ന എല്ലാ‍ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി.

    ReplyDelete
  39. ‘പെണ്ണെഴുത്ത്‘‘പെണ്ണെഴുത്ത്‘,..എന്ന് പറഞ്ഞ് മുറവിളിക്കൂട്ടുന്ന നമ്മുടെ സാഹിത്യ,നിരൂപണ നായകന്മാരേ.... നിങ്ങളീ മുല്ല മൊട്ടിനെ കാണുക.. സുഗന്ധം പരത്തുക മാത്രനല്ലാ... ചിന്തിപ്പിക്കുന്നൂ, നമ്മുടെ ഓർമ്മകളിലെവിടെയൊ ഒളിഞ്ഞു കിടക്കുന്ന മറവിയെ തൊട്ടു വിളിക്കുന്നൂ..ഈ മുല്ല മൊട്ട്....... ഇനിമുല്ലയോട് ഒരു സ്വകാര്യം..‘ഞാന്‍ കണ്ണൂകള്‍ ഇറുക്കിയടച്ചു.‘...ഇവിടെ കഥ നിർത്തുക...‘ചില ഓര്‍മ്മകള്‍.....പറഞ്ഞ് അണച്ച് പിടിക്കുന്നവ !!. എന്ന വരികൾ കമന്റിൽ കൊടുത്താൽ മതി..( ഇല്ലെങ്കിലും കുഴപ്പമില്ല) ഇത് എന്റെ മാത്രം ചിന്ത... നല്ല എഴുത്തിന് ഭാവുകങ്ങൾ

    ReplyDelete
  40. കമന്റ്‌ ബോക്സുകളില്‍ ഒന്ന് എത്തി നോക്കി
    ചെറിയ വാചകത്തില്‍ ഒതുക്കി അല്പം
    പറഞ്ഞിട്ട് പോകുന്ന മുല്ല ഇത്രയും
    വിശാലമായ വല്ലിപടര്‍പ്പിന്റെ അഗ്രം
    പോലെ തോന്നിച്ചു .പേര് പോലെ തന്നെ
    എഴുത്തും ..പടര്‍ന്നു കയറി മനസിലേക്ക് അതി തീഷ്ണമായി.അഭിനന്ദനങ്ങള്‍ ....

    ReplyDelete
  41. കാലങ്ങള്‍ എത്ര കഴിഞ്ഞിട്ടും തീ പിടിച്ച ഓര്‍മ്മകള്‍ മനോഹരമായ ഭാഷയില്‍.. ആശംസകള്‍..

    ReplyDelete
  42. നൊമ്പരവും മധുരവും നിറഞ്ഞ ചില ഓര്‍മകളിലേക്ക് കൈപിടിച്ചു നടത്തി, മനസ്സും കണ്ണും നിറച്ചു ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..