Thursday, November 25, 2010

ഉസ്മാന്‍ കുട്ടീ വിട്ടോടാ....

ഹൈക്കുലിസ്സൈഹാം ഏലസ്സിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വെഷിക്കുന്നുവെന്നു. ഏലസ്സ് ധരിച്ചവനും ധരിപ്പിച്ചവനും കുടുങ്ങും. മാനഹാനി,ധന നഷ്ടം,എന്നിവ ഫലം. കണക്കായിപ്പോയി. ഈ റിട്ടയേര്‍ഡ് ഏമാന്മാര്‍ക്കൊക്കെ വേറെ പണിയില്ലാഞ്ഞിട്ടാണോ ഏലസ്സ് വില്‍ക്കാന്‍ ഇറങ്ങിയത്. എസ് പി, അസിസ്റ്റന്റ് കമ്മീഷണര്‍,ഡി വൈ എസ് പി എന്നിവരൊക്കെയാണു ലാട വൈദ്യന്മാരെ പോലെ ഏലസ്സ് വില്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അല്ലാതെ പിന്നെ ഒരു പീറ ഉസ്താദ് വിചാരിച്ചാല്‍ സംഗതി വിറ്റു പോകുമോ..? ഏത് ഉല്‍പ്പന്നത്തിന്റെയും വിജയം അതിന്റെ മാര്‍ക്കെറ്റിങ്ങിലാണെന്നു ഏതു പോലീസ്കാരനും അറിയാം. അതോണ്ടാണല്ലോ സി ബി ഐ സേതുരാമനെ പോലുള്ള ഡിറ്റെക്റ്റീവ് ഏജന്‍സിയുടെ മറവില്‍ ഇവരിപ്പണി ചെയ്തത്. കഷ്ടം, അവരെ പറഞ്ഞിട്ടെന്താ...8500 രൂപ കൊടുത്ത് ഇമ്മാതിരി സാധനങ്ങള്‍ വാങ്ങി അരയില്‍ കെട്ടുന്നവരെ പറഞ്ഞാല്‍ മതി. നമ്മള്‍ മലയാളികള്‍ നന്നാവില്ല,അന്യന്‍ നന്നാവുന്നത് കണ്ടു കൂടാ...അതിനാ ഈ ഏലസ്സ് വാങ്ങി അരേല്‍ തിരുകുന്നത്,ശത്രു ഇടി തട്ടി ചാകാന്‍. ഒണിഡാ ടിവിക്കാരുടെ പഴെ പരസ്യം ഓര്‍മ്മയില്ലേ...നൈബേര്‍സ് എന്‍ വി,ഓണെര്‍സ് പ്രൈഡ്.. മലയാളികളുടെ മനസ്സ്!!

18 comments:

 1. കേസെടുത്താലും ഇവന്മാരൊക്കെ രക്ഷപ്പെടും.കെട്ടിയവനേയും കെട്ടിച്ചവനേയും പാഠം പഠിപ്പിക്കാന്‍ ഒറ്റ വഴിയേ ഉള്ളു. നമ്മുടെ പരമ്പരാഗത പത്തൊമ്പതാം അടവ്. ഏലസ്സ് കെട്ടിയിടത്തും പരിസര പ്രദേശത്തും ലാവിഷായി നല്ല കാന്താരി മുളക് അരച്ചത് പൂശുക.

  ReplyDelete
 2. അതെ അത് തന്നെയാ വേണ്ടത്....

  ReplyDelete
 3. സത്യം പറ നിങ്ങള്‍ ഒന്ന് വാങ്ങിയിട്ടില്ലേ ,എന്നോട് മാത്രം പറഞ്ഞാല്‍ മതി !!!!!!!!!!!..

  ഇത് രണ്ടാമത്തെ പോസ്റ്റ്‌ അല്ലെ ഈ വിഷയത്തില്‍..നാട്ടില്‍ ഇത് വളരെ സജീവമാണോ ??..

  ReplyDelete
 4. ഒരു ഏലസ്സ് വേണേല്‍ ഇങ്ങിനെ വളഞ്ഞു ചോദിക്കണോ ഫൈസു..
  നീ ജബല്‍ അലിയില്‍ ഇതിന്റെ ഒരു യൂനിറ്റ് തുടങ്ങ്‌. തകര്‍ക്കും

  ReplyDelete
 5. അത് വേണം ജാസ്മിക്കുട്ടീ..

  ഫൈസു, ഇന്നത്തെ മാധ്യമത്തില്‍ ന്യുസുണ്ട്.ആഭ്യന്തര വകുപ്പ് കേസന്വെഷിക്കുന്നു എന്ന്. കാരണം സമൂഹത്തിനു മാതൃകയാകേണ്ട ഉന്നത പോലീസുകാരാണിപ്പണിക്ക് പിന്നില്‍ .എന്തു ചെയ്യാനാ...?ബഹു. ഉസ്താദ്,ഡോ.ഉസ്മാന്‍ മുസ്ല്യാര്‍ അവര്‍കള്‍ വെറും ശിഖണ്ഡി.അല്ല...ഫൈസൂ...ഈ ദുബായില്‍ പേപ്പറൊന്നും കിട്ടൂല്ലേ..?

  ചെറുവാടീ‍, ജബല്‍ അലിയില്‍ യൂണിറ്റിട്ടാല്‍
  ഷൈക്കിന്റെ ആള്‍ക്കാര്‍ പൊക്കൂലേ..അവര്‍ മലയാളികളല്ലല്ലോ.കൈയില്‍ ഉറുക്ക് ധരിച്ചതിനു ഒരുത്തനെ പൊക്കീത് ഇപ്പൊ അടുത്ത് വായിച്ചിരുന്നു.

  .

  ReplyDelete
 6. ഞാന്‍ ഒന്നും പറഞ്ഞില്ലേ ...നമ്മള്‍ ഈ നാട്ടുകാരന് അല്ലാത്തത് കൊണ്ട് അറിയാതെ ഒന്ന് ചോദിച്ചു പോയതാ !!!!!!!!‍ .......

  ReplyDelete
 7. ഇത് അന്വേഷിക്കാന്‍ വരുന്ന എമാന്മാര്‍ക്കൊക്കെ ഈ ഏലസ്സ് ഓരോന്ന് വീതം അവര്‍ അരയില്‍ 'കെട്ടിക്കൊടുക്കും'. പിന്നെ, വന്നവര്‍ സൌഭാഗ്യം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതെ ആറാടികൊണ്ടിരിക്കും.
  ഓടോ: ഇത് ഇപ്പൊ അത്യാവശ്യം വേണ്ടത് നമ്മടെ മുഖ്യന് തന്നെയാ. ആകെ ടെന്‍ഷന്‍, പോരാത്തതിന് ഖജനാവില്‍ പണമില്ല, പാരകള്‍ വേറെയും...

  ReplyDelete
 8. ഇവിടെ വന്ന് പ്രതിഷേധം പങ്ക് വെച്ച എല്ലാവര്‍ക്കും നന്ദി

  ReplyDelete
 9. ഞാനും വായിച്ചു. പരസ്യം റ്റീ.വി യിൽ കണ്ടിരുന്നു.(ഏലസ്സ് കെട്ടിയിടത്തും പരിസര പ്രദേശത്തും ലാവിഷായി നല്ല കാന്താരി മുളക് അരച്ചത് പൂശുക.)ഹ ഹ ഹ

  ReplyDelete
 10. മുല്ല ഇവിടെ കെട്ടിയ ഏലസ്സ് ഇപ്പോഴാ കണ്ടത് :)

  ReplyDelete
 11. അല്ല കുടക് യാത്ര എവിടെ ??

  ReplyDelete
 12. വേലി തന്നെ ഏലസ്സ് കച്ചവടത്തിലായാല്‍ എന്ത് ചെയ്യും. ഇത്തരം ഏമാന്മാരെ നാട്ടില്‍ നിന്നും എന്നോ ഓടിക്കണം.

  ReplyDelete
 13. നിന്‍റെ അരഞ്ഞാണ ചരടിലെ എലസ്സിനുള്ളില്‍ ആരെയും മയക്കുന്ന മന്ത്രമുണ്ടോ? പണ്ട് കവി പാടിയതാ.... ആ ഗാനം ഗന്ധര്‍വ ഗായകന്‍ പാടിയപ്പോള്‍ ഹിറ്റായി... ഈ ഏലസ്സ് ഹിറ്റാക്കിയത് ഏമാന്മാര്‍.... കഷ്ടം എന്നേ പറയേണ്ടൂ....

  ReplyDelete
 14. ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നല്ലേ? സഞ്ജയന്റെ പഴയ ‘രുദ്രാക്ഷമഹാത്മ്യം’ എന്ന പാഠഭാഗമോര്‍മ്മ വരുന്നു!

  ReplyDelete
 15. ഉസ്മാന്‍ കുട്ടി പേരു മാറി വരും. നിലക്കുകയില്ല.

  ReplyDelete
 16. "ഏത് ഉല്‍പ്പന്നത്തിന്റെയും വിജയം അതിന്റെ മാര്‍ക്കെറ്റിങ്ങിലാണെന്നു ഏതു പോലീസ്കാരനും അറിയാം."
  ഞങ്ങള്‍ പോലീസുകാരെ കൊച്ചാക്കിയാല്‍ ഉണ്ടല്ലോ.. ആഹ, പറഞ്ഞേക്കാം..കാ‍ന്താരി മുളകു അരച്ച് തേപ്പിക്കുവാന്‍ ഞങ്ങള്‍ പോലീസുകാര്‍ മുഴുവന്‍ ക്യൂ നില്‍ക്കും.. അല്ല പിന്നെ..

  പാവങ്ങളെ ഏലസ്സ് വിറ്റ് പോലും ജീവിക്കാന്‍ സമ്മതിക്കില്ല..
  :-)

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..