Monday, November 16, 2009

മോന്‍ ബിസിയാ.....



കുടുംബക്കോടതികള്‍ക്ക് പണിയില്ലാതാവുന്നു !!!
ഈ നാട്ടിലെ (മറുനാട്ടിലേയും) വിവാഹമോചനങ്ങളുടെ കൃത്യമായ
കാരണം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. 99./. കൃത്യത ഗ്യാരണ്ടീഡ്.

വെള്ളിനക്ഷത്രം ലക്കം 1062 ലെ ഒരു പരസ്യം .
“ മോനുവിനറിയില്ല അവന്റെ പപ്പയും മമ്മിയും അകന്നതെന്തിനെന്ന് !! “

(ചെക്കന്‍ ഈ പ്രായത്തില്‍ എങ്ങനെ അറിയാനാ...)

മുസ്ലിപവര്‍ എക്സ്ട്രായുടെ പരസ്യമാണു.എപ്പടി..?
ഇനിയിപ്പോ ഈ സാധനം കുടുംബക്കോടതി വഴി വിതരണം ചെയ്യാം.
നോ മോര്‍ സിറ്റിങ്ങ്...!!

അത് കൊണ്ട് മാതാപിതാക്കന്മാര്‍ ജാഗ്രതൈ...കുട്ടികളുടെ മുന്നില്‍ വച്ച്
തല്ല് പിടിക്കേണ്ട.അടുത്ത ജന്മദിനത്തില്‍ നിങ്ങള്‍ക്കു കിട്ടുന്ന സമ്മാനം
ഒരു പാക്കറ്റ് മുസ്ലിയായിരിക്കും....!!!

6 comments:

  1. എന്തുമേതും തൊണ്ട തൊടാതെ വിഴുങ്ങാന്‍ പഠിച്ചിരിക്കുന്നു നമ്മള്‍ ?ഒരു മാനദണ്ഠങ്ങളുമില്ലാതെ ഇങ്ങനെ പരസ്യങ്ങള്‍ ആകാമോ..?

    ReplyDelete
  2. നിങ്ങളുടെ ബ്ലോഗ് ഇന്നാണ് കണ്ടത്.

    ഇനിയും വന്നു വായിക്കാന്‍ ഇതില്‍
    ‘ഫോളൊവര്‍ ഗാഡ്ജെറ്റ്‘ ചേര്‍ക്കാമൊ..?

    ReplyDelete
  3. നന്ദി കുമാരന്‍
    പിന്നെ കാര്യം പോക്കാ.... എന്നാണോ ഈ രണ്ടു കുത്ത്..?അറിയാഞ്ഞിട്ടാണുട്ടോ...

    hAn LaLa Th

    നന്ദി, നോക്കട്ടെ ഗാഡ്ജെറ്റ് ചേര്‍ക്കാന്‍ പറ്റുമോന്ന്..

    ReplyDelete
  4. മുസ് ലിയുടെ സുവര്‍ണ്ണകാലം കഴിഞ്ഞോ? എല്ലാരും മദനകാമേശ്വരന്മാരായിക്കാണും. അല്ലെ? (വല്യ വല്യ ആള്‍ക്കാരൊക്കെ അങ്ങനാ. രണ്ട് കുത്ത് മാത്രം തരും. ഓ കുത്തെങ്കിലും തന്നല്ലോ എന്ന് സന്തോഷിക്ക് മുല്ലേ!!!)

    ReplyDelete
  5. ഇങ്ങനെയും പരസ്യങ്ങള്‍ ആകാം..
    പണ്ട് വിവേകാനന്ദന്‍ പറഞ്ഞതെത്ര ശരി..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..