Wednesday, June 24, 2009

അപ്പൊ ......നമ്മളൊക്കെ ആരാ ......

ഇന്നത്തെ മാധ്യമം പത്രത്തിലെ ഒരു വാര്‍ത്ത.
ലാല്‍ഗഡ്:അടുത്ത ഘട്ട നീക്കത്തിനു സുരക്ഷാസേന തയ്യാറെടുക്കുന്നതിനിടെ,
വെടിനിര്‍ത്തിയാല്‍ ബുദ്ധിജീവികളുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകളുമായ് ചര്‍ച്ചക്കു തയ്യാറെന്നു മാവോയിസ്റ്റുകള്‍.കഴിഞ്ഞ ദിവസം
പശ്ചിമബംഗാളിലെ ലാല്‍ഗഡ് സന്ദര്‍ശിച്ച ബുദ്ധിജീവികള്‍ ചര്‍ച്ചക്ക് മുന്‍ കൈ
എടുക്കണമെന്നു മാവൊയിസ്റ്റ് നേതാവ് സാഗര്‍ അറിയിച്ചു.
ചലചിത്ര സംവിധായിക അപര്‍ണാസെന്‍,നാടകകാരന്മാരായ
കൌശിക് സെന്‍,സവൊന്‍ലി മിത്ര,കവി ജൊയ് ഗൊസ്വാമി
തുടങ്ങി കല്‍ക്കത്ത ആസ്ഥാനമായ ചില ബുദ്ധിജീവികള്‍
ഞായറാഴ്ച ലാല്‍ഗഡ് മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
........................................

പരിണാമത്തിന്റെ കുരുക്കഴിക്കുന്നതിനിടെ പണ്ട് ഡാര്‍വിന്‍ വിട്ടുപോയ
ആ കണ്ണിയാണോ ഈ ബുദ്ധിജീവികള്‍?അപ്പൊ ഡാര്‍വിന് ഈ സംഗതി
ഉണ്ടായിരുന്നില്ലെ ബുദ്ധി...?ഇനി ചലചിത്ര രംഗത്തുള്ളവരും കവികളും
കലാകാരുമേ ബുദ്ധിജീവികളായുള്ളു....?ഇവരിങ്ങനെ ബുദ്ധിയെടുത്ത്
അമ്മാനമാടി കളിക്കുകയാണോ...?അപ്പൊ നമ്മളൊക്കെ ആരാ...?
ഹോ...കണ്‍ഫ്യൂഷന്‍...കണ്‍ഫ്യുഷന്‍....
ഞാന്‍ പത്രം വായിക്കുന്നത് നിര്‍ത്തി.

6 comments:

  1. ഇനീപ്പോ ആ വാര്‍ത്ത എഴുതിയ ലേഖകന്‍ ഇവന്മാര്‍ക്കിട്ടൊന്നു കുത്തിയാതാണോ...?

    ReplyDelete
  2. ബുദ്ധിജീവി = ബുദ്ധിയുള്ള ജീവി
    അത്യവശ്യം ബുദ്ധി മിക്ക ജന്തുക്കള്‍ക്കുമുണ്ട്. കാക്ക, പൂച്ച, ഒട്ടകം, ആന്‍, മയില്‍.... (സിലിമാ പാട്ടുമായി സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യഥൃശ്ചികം മാത്രം. :)

    ReplyDelete
  3. ഇപ്പോള്‍ എനിക്കും കണ്‍‌ഫ്യൂഷന്‍ ആയി...

    ReplyDelete
  4. ജുനൈദ്..
    കാക്ക,പൂച്ച,ഒട്ടകം,ആന...ഓ...കണ്‍ഫ്യൂഷന്‍ കൂടി.
    ശിവയെ കേട്ടിട്ട് ഒരുപാട് നാളായ്...നന്ദി ശിവാ...

    ReplyDelete
  5. ഊശാന്‍ താടിയുണ്ടോ?

    തോളത്ത് തുണിസഞ്ചിയുണ്ടോ?

    കുളിക്കാന്‍ മടിയുണ്ടോ?

    ഇതൊക്കെയുണ്ടെങ്കില്‍ ബുജിയാകാം.

    ReplyDelete
  6. ബുദ്ധിജീവികള്‍ സിന്ദാബാദ്....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..