Saturday, March 14, 2009

എന്തേ ഈ ആളുകള്‍ ഇങ്ങനെ ....?

ഇന്നത്തെ മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്.എന്റെ നെഞ്ഞു പൊള്ളി..

വര്‍ക്കല:ബൈക്കപകടത്തില്‍ പെട്ട യുവാവ് ആളുകള്‍ നോക്കി നിക്കെ
രക്തം വാര്‍ന്നു നടുറോട്ടില്‍ കിടന്നു മരിച്ചു.ഷെറിന്‍(22),ഓടിക്കൂടിയ
ആരും ആ യുവാവിനെ ആശുപത്രീല്‍ കൊണ്ടുപോവാന്‍ തയ്യാറായില്ലത്രെ!!
അപകടം നടന്നയുടന്‍ ,ജംഗ് ക്ഷനിലെ ടാക്സി സ്റ്റാന്റിലുണ്ടായിരുന്ന കാറുകള്‍
പൂട്ടി ഡ്രൈവര്‍മാര്‍ സ്ഥലം വിടുകയും ചെയ്തു!!!!

എന്തേ നമുക്ക് പറ്റിയത്...?എവിടെ നമ്മുടെ ആ പഴയ മനസ്സും,സ്നേഹവും മറ്റും..
എവിടെ വെച്ച് എങ്ങനെ അതൊക്കെ കൈമോശം വന്നുപോയ്..?

മരണ സമയത്ത്..മരണവേദനയേക്കാള്‍ ..ഒരുപക്ഷേ ആ യുവാവിനെ
വേദനിപ്പിച്ചതും അതുതന്നെ ആയിരിക്കില്ലേ..?ആ സമയത്ത് വല്ലാതെ ഒറ്റപ്പെട്ടുപോയിട്ടുണ്ടാവും
അവന്‍...ഒന്നു യാത്രാമൊഴി ചൊല്ലുവാന്‍ പോലും ആരുമില്ലാതെ....

6 comments:

 1. ഇതേ പോലെ തന്നെ ഒരു വാര്‍ത്ത ഇന്നലെ കോട്ടയത്തു നിന്നും കേട്ടു. എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം.. മനുഷ്യത്വം എന്നൊന്ന് നഷ്ടമായിരിക്കുന്നു. അതാണ് കാര്യം.

  ReplyDelete
 2. മനുഷ്യത്വം എന്നൊന്ന് നഷ്ടമായിരിക്കുന്നു.

  yes . Thats it :(

  ReplyDelete
 3. എന്ത് ചെയ്യാം മനസ്സാക്ഷി മരവിച്ചു കഴിഞ്ഞാല്‍ പിന്നെ എന്ത് ...

  ഇതൊക്കെ പത്രത്തില്‍ വായിക്കുമ്പോഴും കൈയ്യില്‍ ഒരു ചൂടു ചായയുമായ് ആസ്വദിച്ചു വായിക്കാന്‍ നമ്മള്‍ ശീലിച്ചുകഴിഞ്ഞു.......

  ReplyDelete
 4. മനുഷ്യത്വവും മനസാക്ഷിയും മാത്രമാണൊ പ്രശ്നം? ഇത് പോലെ ഒരുപകാരം ചെയ്യാന്‍ തുനിയുന്നവന് പോലീസോ കോടതിയോ സമൂഹമോ എന്ത് 'സ്വീകരണം' നല്‍കുന്നു എന്നും നമ്മള്‍ ചിന്തിക്കണ്ടേ?. അത് കൂടി മാറണം സമൂഹത്തില്‍.

  ReplyDelete
 5. വായിച്ചിട്ട് വളരെ വിഷമം തോന്നി.കൊടിയേരി സിറ്റിസന്‍ പോലീസിനെ ഉണ്ടാക്കിയിരുന്നല്ലോ.അതോ അതും വെറും പ്രസ്താവന പ്രഹസനം മാത്രമായിരുന്നോ ?

  ReplyDelete
 6. ഇന്നലെ ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഏതോ ഫാസ്റ്റ് ഫുഡ് ഡെലിവറിമാന്‍. വഴിയില്‍ ബൈക്ക് മറിഞ്ഞ് വീണു. ഒരു സിഗ്നലില്‍ ഗ്രീന്‍ കാത്തുകിടന്ന മൂന്ന് മിനിറ്റിനുള്ളില്‍ കണ്ട കാഴ്ച്ച. സൈറണ്‍ മുഴക്കിയെത്തിയ ഹൈവേ പോലീസ് അയാളെ സഹായിക്കുന്നു. ഫസ്റ്റ് എയ് ഡ് കൊടുക്കുന്നു. ഒരു പോലീസ് കാരന്‍ അരികില്‍ ഇരുന്ന് അയാളോട് പുറത്ത് തലോടിക്കൊണ്ട് ആശ്വാസ വാക്കുകളായിരിക്കാം- പറയുന്നു. ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കുന്നു. എനിക്ക് ഗ്രീന്‍ സിഗ്നലായി. ഡെലിവറിക്കാരന്‍ ബംഗ്ലാദേശി അല്ലെങ്കില്‍ ഇന്ത്യന്‍. പോലീസ് ബഹറീനി യുവാക്കള്‍. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയെനിക്ക്. എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുവന്നു. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞപക്ഷം മനുഷ്യത്വത്തിന്റെ കാര്യത്തിലെങ്കിലും ഇവിടം സ്വര്‍ഗ്ഗമാണു മുല്ലേ!!!

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..