Tuesday, April 26, 2011

മഴയില്‍ നിന്നും വന്ന് മഴയിലേക്ക് തന്നെ പോയ ഒരാള്‍..!!

മഴ പെയ്യുകയാണിവിടെ. വേനല്‍ മഴ. പഴുത്ത് കിടക്കുന്ന ഭൂമിക്ക് മേല്‍ ആഞ്ഞുപതിക്കുന്ന മഴത്തുള്ളികള്‍ നേരിയൊരു ശബ്ദം പോലും കേള്‍പ്പിക്കാതെ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങുന്നു. തുറന്നു കിടക്കുന്ന ജനല്‍പ്പാളിയിലൂടെ തണുത്ത കാറ്റിനൊപ്പം വെള്ളത്തുള്ളികള്‍ കീബോര്‍ഡിലേക്ക് വീണപ്പോള്‍ ലാപ്പടച്ച് ഞാന്‍ ജനലഴികലില്‍ മുഖം ചേര്‍ത്തു. മഴ,തന്റെ നനഞ്ഞു കുതിര്‍ന്ന വിരലുകള്‍ കൊണ്ട് എന്നെ തൊടാന്‍ നോക്കുന്നുണ്ട്. . ജനല്‍ ചില്ലില്‍ തട്ടി ചിതറിത്തെറിക്കുന്ന മഴയുടെ മണത്തോടൊപ്പം
വേറൊരു ഗന്ധം കൂടി..!!

ഏതോ ഉത്സവപ്പറമ്പിലിലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്‍ വളചെട്ടിയുടെ മുന്നില്‍ കുനിഞ്ഞിരുന്ന് കറുപ്പില്‍ സ്വര്‍ണ്ണ പൊട്ടുകളുള്ള വളകളുടെ ഭംഗി നോക്കുകയായിരുന്നു ഞാന്‍. ആരോ എന്നെ ശ്രദ്ധിക്കുന്നുവെന്ന തോന്നലില്‍ മുഖമുയര്‍ത്തിയപ്പോള്‍ പെട്രൊമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ പിടഞ്ഞു മാറിയ ഒരു മുഖം!! പലപ്പോഴും ബസ്സ്റ്റാന്റില്‍,റെയില്‍ വേ സ്റ്റേഷനില്‍, സ്കൂള്‍ ഗേറ്റിനരികിലെ തിരക്കുകള്‍ക്കിടയില്‍ എന്റെ കണ്ണുകള്‍ വെറുതെ തിരഞ്ഞിരുന്നു അയാളെ...കണ്ടില്ല ഒരിക്കലും...

പിന്നീട് ഒരു ദിവസം ; സ്കൂള്‍ വിട്ട് വരുമ്പോള്‍ നിനച്ചിരിക്കാതെ പെയ്ത മഴയില്‍ ഒറ്റക്കായിപ്പോയ എന്റെ കുടയിലേക്ക് മഴയുടെ മണത്തോടൊപ്പം അയാള്‍. !! എന്തു ചെയ്യണമെന്നറിയാ‍തെ പകച്ച് പോയ ഒരു നിമിഷം...എന്റെ അമ്പരപ്പും പേടിയും കണ്ട് മെല്ലെ തലയൊന്നിളക്കി ലാഘവത്തോടെ മുടിയിലെ വെള്ളത്തുള്ളികള്‍ എന്റെ മുഖത്തേക്ക് തെറിപ്പിച്ച് അയാള്‍ ചിരിച്ചു.
“ ഞാന്‍ നാളെ ഗള്‍ഫിലേക്ക് പോകുവാണു. ഒരു കൊല്ലം കഴിഞ്ഞ് വരും..”
കുടയുടെ പിടിയില്‍ വിറയാര്‍ന്നിരുന്ന എന്റെ വിരലുകളില്‍ പതുക്കെ അമര്‍ത്തി ആ മഴയിലേക്ക് തന്നെ അയാള്‍ ഇറങ്ങിപ്പോയി.

ആരായിരുന്നു അയാള്‍..? സ്കൂള്‍ പഠനം കഴിഞ്ഞ് ഞാന്‍ ദൂരെ കോളേജ് ഹോസ്റ്റലില്‍...പിന്നീട് നാട്ടിലേക്ക് വരവ് വളരെ ചുരുക്കം.
ഇതിനിടയില്‍ എന്നെങ്കിലും അയാള്‍ എന്നെ അന്വേഷിച്ച് വന്നുവോ..?ഒരു പക്ഷെ അയാളും അത് മറന്നിട്ടുണ്ടാകും...


ഒരു ചാറ്റല്‍ മഴ , പരിചിതമായ ഒരു ഗന്ധം, ഒരു പാട്ടിന്റെ ആദ്യവരികള്‍ അതുമല്ലെങ്കില്‍ മെല്ലെ വീശിയടിക്കുന്ന ഒരു കാറ്റ്... എന്തെല്ലാമാണു അവ നമുക്കായ് കൊണ്ടുവരുന്നത് !!!!

പുറത്തിപ്പോഴും മഴ പെയ്യുകയാണ്......

67 comments:

  1. ഓര്‍മകളുടെ പെരുമഴക്കാലം, ജാലകപ്പഴുതിലൂടെ...........

    ReplyDelete
  2. മഴയുടെ നനുത്ത സ്പർശം പോലെ , മനസ്സിലേക്ക് പതുങ്ങി കയറിയ വിറയാർന്ന സ്വപ്നം മഴനൂലായി പെയ്യ് ത് നിറയട്ടെ….
    ആശംസകൾ………………

    ReplyDelete
  3. സുഖകരമായ വായന നല്‍കിയ എഴുത്ത്...

    ReplyDelete
  4. ഉമ്മറത്തിരുന്ന് ഓടില്‍ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികളെ കൈകൊണ്ടും കാലുകൊണ്ടും തട്ടിതെറിപ്പിക്കുന്ന പോലെ വായിക്കാന്‍ സുഖമുള്ള നല്ലൊരു പോസ്റ്റ്‌.
    ഒരു മഴക്കാലം, പിന്നൊരു പ്രണയം, ചെറിയൊരു നഷ്ടബോധം. കുറച്ചൂടെ എഴുതാമായിരുന്നു.
    ആ ചിത്രങ്ങള്‍ വല്ലാത്ത നൊസ്റ്റാള്‍ജിക്ക്.

    പുറത്തിപ്പോഴും മഴ പെയ്യുകയാണ് ..............

    ReplyDelete
  5. വേനല്‍ മഴ പഴുത്ത് കിടക്കുന്ന ഭൂമിയോടൊപ്പം പഴുത്ത് കിടക്കുന്ന മനസ്സുകളേയും തണുപ്പിക്കട്ടെ... ഞങ്ങള്‍ ഇവിടെ ഉരുകാന്‍ ഒരുങ്ങി കഴിഞ്ഞു. ചൂടുകാലം തുടങ്ങി. നന്നായി പറഞ്ഞുട്ടോ.. ആശംസകള്‍...

    ReplyDelete
  6. അയാള്‍ രക്ഷപ്പെട്ടു ....

    മഴയുടെ കുളിരുള്ള പോസ്റ്റ്‌...
    വളരെയേറെ ഇഷ്ട്ടപ്പെട്ടു ...

    ReplyDelete
  7. ഒരു മഴ മനസ്സില്‍ തുറന്നു വിട്ടത് ഓര്‍മ്മകളുടെ ഓണക്കാലമാണ് അല്ലെ?നല്ല പോസ്റ്റ്‌.ആശംസകള്‍ ഉണ്ടേ......

    ReplyDelete
  8. ശരിക്കും കൊതിപ്പിക്കുന്ന എഴുത്ത്.ഒന്നു മഴ നനഞ്ഞാലോ എന്നാലോചിക്കുകയാണു.ചിത്രങ്ങളും മനോഹരം..

    ReplyDelete
  9. മഴയുടെ ഉണര്‍ത്തു പാട്ട് കേട്ട പോലെ തോണി, അത്രയ്ക്ക് മനോഹരമായിരുന്നു രചനാ രീതി. ഒന്ന് മഴ നനഞ്ഞെങ്കില്‍ എന്ന് കൊതിച്ചു പോവുകയാ.. ഈ മരുഭൂമിയില്‍ മഴയാണല്ലോ ഏറ്റവും പഞ്ഞമുള്ള വസ്തു. ആശംസകള്‍.

    ReplyDelete
  10. ശരിക്കും മഴ നനഞ്ഞുവല്ലേ..? അതിന്റെ ആ കുളിരു എഴുത്തിലൂടെ അറിയുന്നു.

    ReplyDelete
  11. സുഖകരമായ വായന തരുന്ന ഒരു പോസ്റ്റ്.

    ReplyDelete
  12. ഓര്‍മ്മകളിലെക്കുള്ള എത്ര വാതായനങ്ങളാണ് മഴ തുറന്നിടുന്നത്..പുതുമണ്ണിന്റെ ഗന്ധംപോലെ ചിലതൊക്കെ മനസ്സിനെ മോഹിപ്പിക്കും.
    വശ്യമായിരുന്നു, പകര്‍ത്തിയ വരികളില്‍ നിന്നൊഴുകിവന്ന വര്‍ഷഗീതം.

    ReplyDelete
  13. വായന അടയാളപ്പെടുത്തുന്നു!

    ReplyDelete
  14. ബ്ലോഗേഴ്സ് മീറ്റ്‌ അല്ല യാഗം നടന്നത് കൊണ്ടാണ് മഴ പെയ്യുന്നത് ...... http://ponmalakkaran.blogspot.com/2011/04/blog-post.html

    ചിത്രങ്ങള്‍ കാണുമ്പൊള്‍ വിക്ടറിനെ ഓര്‍ത്തുപോകുന്നു..
    നന്നായിട്ടുണ്ട്....
    അഭിനന്ദനങ്ങള്‍...

    ReplyDelete
  15. വേനല്‍ മഴയുടെ ആ പ്രത്യേക മണവും ,തണുപ്പും അനുഭവിക്കാന്‍ കഴിഞ്ഞ പോസ്റ്റ്‌..
    മുല്ലാ..വല്ലാതെയിഷ്ടപ്പെട്ടു കേട്ടോ..

    ReplyDelete
  16. ഈ മഴനനയലത്ര നല്ലേതിനല്ല.......(ജലദോഷം പിടിക്കും)

    ReplyDelete
  17. കുറച്ചൂടെ എഴുതാമായിരുന്നു...ആശംസകൾ………………

    ReplyDelete
  18. ഈ മുല്ല ശരിക്കും ഒരു പാവം തന്നെ !
    ഒരാള്‍ കുടയില്‍ കയറിയെന്നു വച്ച് ഇങ്ങനെ വിറക്കാമോ?
    മോശമായിപ്പോയി ..
    ഞാന്‍ അങ്ങനെ ഒന്നും ചെയ്തിട്ടില്ല .

    ReplyDelete
  19. മഴ പലപ്പോഴും ഒരു സംഗീതമാണെന്ന് തോന്നിയിട്ടുണ്ട്......
    ഒരു ആര്‍ദ്ര പ്രണയത്തിന്റെ നേര്‍ത്ത സംഗീതം .
    മുല്ലയുടെ വരികളിലൂടെ ആ നേര്‍ത്ത സംഗീതം ഒരു കുളിര്‍മഴയായ്‌ മനസ്സിലിങ്ങനെ തിമര്‍ത്തു പെയ്യുന്നുണ്ട്.
    ആശംസകള്‍

    o.t:പ്രൊഫൈലില്‍ "വല്ലികളും മൊട്ടുകളുമൊക്കെയായ് ഒരു തേന്മാവില്‍ പടര്‍ന്നു പരിലസിക്കുന്നു" എന്നത് "വള്ളികളും" എന്നാക്കി തിരുത്തുമല്ലോ ?

    ReplyDelete
  20. വേനലിലെ വെള്ളിമഴപോലെ മനോഹരമായ ഒരു പോസ്റ്റ്

    ReplyDelete
  21. ഒരു കുഞ്ഞു കുളിരോടെ ചാറ്റല്‍ മഴ പോലെ ഒരു തഴുകല്‍.

    ReplyDelete
  22. ഈ പ്രണയ മഴ പെയ്ത് തോർന്നതറിഞ്ഞില്ല...!
    മഴയെപ്പോലെ തന്നെ ആ സുന്ദരപ്രണയവും പെയ്തിറങ്ങീ അവസാനിച്ചു അല്ലേ

    ReplyDelete
  23. ഓർമ്മകളുടെ പ്രണയമഴ!

    ReplyDelete
  24. A supposedly unexpected, frightening moment that caught you unawares may soon be realized as the most fanciful and fantastic of a lifetime. As time goes by, and over the hills, it may become yet sweeter. Mulla's pen at it again. thanks a lot.

    ReplyDelete
  25. നഷ്ടബോധം കൂടെ കൊണ്ടുവന്നുവൊ ആ ചാറ്റൽ മഴ.. നല്ല രസം വായിക്കാൻ..

    ReplyDelete
  26. എന്നാലും അയാള്‍ ആരായിരുന്നു ..???

    ReplyDelete
  27. നല്ല ഒരു പോസ്റ്റ്. ശരിക്കും മഴ പെയ്യുനത് പോലുണ്ട്

    ReplyDelete
  28. ദേ മുല്ലേ കളി കാര്യാവും കേട്ടോ ..ചുമ്മാ അയാളെ പറ്റിയൊക്കെ ഓര്‍ത്ത്‌ ഓരോന്ന് വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ വീട്ടിലെ ശങ്കരേട്ടന്‍ പുക്കാര്‍ ഉണ്ടാക്കും പറഞ്ഞേക്കാം ..അയാള്‍ മഴ നനഞ്ഞു എങ്ങോട്ടെങ്കിലും പണ്ടാരടങ്ങി പൊക്കോട്ടെ ..ഒരു പക്ഷെ ഗള്‍ഫില്‍ പോയ അയാള്‍ ഒരിക്കല്‍ പോലും പിന്നൊരു മഴ കണ്ടിട്ട് കൂടി ഉണ്ടാവില്ല :( ..അല്ലെങ്കില്‍ ഒരു പക്ഷെ കഴിഞ്ഞ വര്ഷം കലി യിളകിയ മഴ പെയ്തു മഴപെയ്തു ജിദ്ദയില്‍ നിറഞ്ഞ പ്രളയ ജലത്തില്‍ അയാള്‍ മുങ്ങി ആഴ്ന്നു മറഞ്ഞു കാണുമോ ?
    അതുമല്ലെങ്കില്‍ ...
    ഏതോ വന ഭൂമികയില്‍ തോരാതെ പെയ്യുന്ന ഒരു മഴക്കാലത്തിനൊപ്പം മിഴിനീര്‍ പെയ്യിച്ചു അയാള്‍ മുല്ലയെ തന്നെ ഓര്‍ത്ത്‌ ഓര്‍ത്തിരിക്കുന്നുണ്ടാവുമോ ? മുല്ലയുടെ ഭാഷയ്ക്ക്
    ഈ ശൈലിക്ക് ലക്ഷണമൊത്ത ഒരു സാഹിത്യ കൃതിയുടെ എല്ലാ സുഗന്ധവും ഉണ്ടെന്നു പറയാതെ വയ്യ ..

    ReplyDelete
  29. mulla! u hv presented post in vivid pose. passion of flower on reading beautiful post, fragrance giving nostalgia rides.

    ReplyDelete
  30. മഴയോടൊപ്പം വരുന്ന കുളിരുള്ള നനുത്ത ഓര്‍മ്മകള്‍.

    മുല്ലയുടെ പോസ്റ്റ്‌!

    ReplyDelete
  31. മഴ ഓര്‍മ്മകള്‍ മഴത്തുള്ളി പോല്‍ മനോഹരം....

    ReplyDelete
  32. കഥയോ
    ഇതു വെറും കഥയോ...
    എന്തൊരു രസമാണ് ഈ വായന ?

    @ഇസ്മായില്‍ ചെമ്മാട്, “o.t:പ്രൊഫൈലില്‍ "വല്ലികളും മൊട്ടുകളുമൊക്കെയായ് ഒരു തേന്മാവില്‍ പടര്‍ന്നു പരിലസിക്കുന്നു" എന്നത് "വള്ളികളും" എന്നാക്കി തിരുത്തുമല്ലോ ?”

    ഇത് തിരുത്തേണ്ട ആവശ്യമില്ല വല്ലിയും വള്ളിയും ഒന്നുതന്നെ. കാവ്യഭംഗി വല്ലിക്കാണു താനും
    "ഈ വല്ലിയില്‍ നിന്നും ചെമ്മേ
    പൂക്കള്‍ പോകുന്നിതാ പറന്നമ്മേ
    തെറ്റീ നിനക്കുണ്ണീ ചൊല്ലാം
    നല്‍ പൂമ്പാറ്റയല്ലോ അതെല്ലാം"

    ReplyDelete
  33. അതെ മുല്ലാ..മഴ പെയ്യുകയായിരുന്നു.വേനല്‍ മഴ..ഒരാഴ്ചയോളം..
    അതാണല്ലോ ഇവിടെ ഇത്രേം നല്ലൊരു മഴ പെയ്തത്കാണാന്‍ വൈകിയത്.
    എഴുതി റെഡിയാക്കി വെച്ച എന്‍റെ പോസ്റ്റിടാന്‍ വയ്കിയത്...!

    മുല്ല പറഞ്ഞ സുന്ദരമായ വേനല്‍ മഴയല്ല ഞങ്ങള്‍ക്കീ തവണ കിട്ടിയത്.
    ഒരാഴ്ച്ച മുഴുവന്‍ ഞങ്ങളിരുട്ടിലായിരുന്നു. അര്‍ദ്ധരാത്രി ഞങ്ങളെ തേടിയെത്തിയ ചുഴലിക്കാറ്റും മഴയും ഇടിനാദങ്ങളും ഉറക്കമില്ലാത്ത ഒരു രാത്രി ഞങ്ങള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് വിട വാങ്ങിയത്.ഓര്‍ത്താല്‍ ഇപ്പോഴും ഭയമാണ്..
    കരണ്ടില്ലാതെ ചാര്‍ജു കഴിഞ്ഞ ഉപകരണങ്ങളുമായി..ഒരാഴ്ച.

    വായിക്കാന്‍ വയ്കിയ പോസ്റ്റുകളില്‍ ഇരട്ടി മധുരം ഇതിനു തന്നെ.
    ആശംസകള്‍........

    ReplyDelete
  34. ഒരു ചാറ്റൽമഴ പോലെ ...
    ഇഷ്ടമായി.

    ReplyDelete
  35. ചാറ്റല്‍ മഴയുടെ ശീതള്‍ മനസിനെയും തനുവിനെയും ശരിക്കും തണുപ്പിച്ചു. മഴയുടെ ഗന്ധം വിട്ടോഴിയുന്നെയില്ല....

    ReplyDelete
  36. അതെ മുല്ലാ.. മഴ പെയ്യ്കയാണ് , അകത്തും പുറത്തും ............
    വായിക്കാന്‍ വൈകിയെങ്കിലും ......തീര്‍ത്തും സുന്ദരം ഈ അവതരണം .....
    ഇനിയുമിനിയും എഴുതാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ ...................

    ReplyDelete
  37. നന്ദി ഹാഷിക്,ആദ്യത്തെ കമന്റിനു.

    സാദിഖ് ഭായ്, തുഞ്ചന്‍ മീറ്റിലെ വീഡിയോയില്‍ ഞാന്‍ കണ്ടിരുന്നു.ആശംസകള്‍.

    ശ്രീ, നന്ദി
    ചെറുവാടീ,നന്ദി.

    ഷബീര്‍
    നാഷു,അതന്നെ,എന്താ സംശയം.

    ഷാനവാസ് ജീ

    ശ്രീക്കുട്ടന്‍ നന്ദി

    ആസാദ്, ആദ്യമായല്ലെ ഇവിടെ.നന്ദി വായനക്കും അഭിപ്രായത്തിനും.

    മൊയ്ദീന്‍ അങ്ങാടി മുഖര്‍
    ടൈപിസ്റ്റ്

    തട്ടത്ത്മല
    മുഹമ്മദ് സാബ്

    മേയ് ഫ്ലവര്‍, നന്ദി

    പൊന്മളക്കാരന്‍,നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും

    മാണിക്കേത്താര്‍

    നിക്കു,ജലദോഷമൊന്നും പിടിക്കില്ലന്നേ..

    പുഷ്പാംഗദ്,അതെയതെ നിങ്ങ ആള്‍ ഡീസന്റല്ലേ..

    ഇസ്മയില്‍, നന്ദി വാക്കുകള്‍ക്ക്.പിന്നെ വല്ലി എന്നതും വള്ളി എന്നതും ഒന്നു തന്നെ.കുറച്ചൂടെ മനോഹരം വല്ലിയാണു.അജിത്ത്ജിയുടെ കമന്റ് നോക്കൂ.

    ഖാദര്‍ സാഹിബ്
    റാംജിജീ
    മുകുന്ദന്‍ ജീ,അതൊക്കെ അപ്പളേ തീര്‍ന്നില്ലേ..

    അലി,നന്ദി വരവിനും അഭിപ്രായത്തിനും

    സലാംജി, ഒരുപാട് നന്ദി ഈ നല്ല വാക്കുകള്‍ക്ക്

    ജെഫു

    ലിപി, ആ ആര്‍ക്കറിയാം..

    ReplyDelete
  38. രമേശ് ജീ, നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണു പിന്നേയും എഴുതാന്‍ പ്രെരിപ്പിക്കുന്നത്. നന്ദി.
    പിന്നെ ശങ്കരേട്ടനു അറിയാം.ചെമ്മീന്‍ തുള്ളിയാല്‍ ചട്ടിയോളം എന്ന്..

    മൈപ്
    തെച്ചിക്കോടന്‍
    റിയാസ് ഭായ് നന്ദി

    അജിത്ത്ജീ, നന്ദിയുണ്ട് നല്ല വാക്കുകള്‍ക്ക്.പിന്നെ വള്ളീം വല്ലിം പറഞ്ഞതിനും.

    എക്സേ, ഇതിപ്പൊ വേനല്‍ മഴാന്നും പറഞ്ഞ് പേമാരിയാവുകാ അല്ലെ.കാലം പോയ പോക്ക്.

    അനില്‍ കുമാര്‍
    ഷമീര്‍
    അബ്ദുല്‍ ജബ്ബാര്‍
    ചാറ്റല്‍ മഴ നനയാന്‍ എന്റെ കൂടെ ഈ കുടക്കീഴില്‍ കൂടിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ സ്നേഹം,നന്ദി.

    ReplyDelete
  39. മഴ പോസ്റ്റ്‌!!! നന്നായിരിക്കുന്നു മുല്ലാ...പിന്നെ അവസാനത്തെ ആ ചിത്രം ഒത്തിരി ഇഷ്ട്ടമായി.സ്കൂളില്‍ പോകുന്ന വഴിയേ അത് പറിച്ചെടുത്തു പൊട്ടിക്കുകയാരുന്നു എന്‍റെ മെയിന്‍ ഹോബി..(കരീക്ക കണ്ടത്തിലെ ചെടിയല്ലേ മുല്ലേ അത്)ആ മനോഹരമായ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടു പോയതിനു നന്ദി മുല്ലേ........:)

    ReplyDelete
  40. മുല്ല ..ഇതെവിടക്യോ കൊണ്ടേ .....നാട്ടില്‍ വരാന്‍ പൂതി തോന്നുന്നു ..

    ReplyDelete
  41. മഴയും പച്ചയും എപ്പോഴും വായനക്കിടയിൽ കുളിർമയും ഗ്രഹാതുരത്വവും കൊണ്ടുവരും.
    നല്ലൊരു പോസ്റ്റ്
    എല്ലാ ആശംസകളും!

    ReplyDelete
  42. മുല്ലയുടെ മറ്റൊരു മാജിക്. എന്തിനാ അധികം നീട്ടി വലിച്ചു എഴുതുന്നത്‌. ഷോര്‍ട്ട് & സ്വീറ്റ് എന്നൊക്കെ പറയാവുന്ന ഒരു പോസ്റ്റ്.

    ഒരു പെരുമഴയില്‍ അനുവാദം ചോദിക്കാതെ കുടയില്‍ കയറി യാത്ര പറഞ്ഞു മഴയില്‍ തന്നെ മറഞ്ഞത് ആരോ ആവട്ടെ. മനസ്സിന്റെ കിളിവാതില്‍ തുറക്കുംബോഴൊക്കെ മഴയും മുല്ലയോടോപം അയാളെ ഓര്‍ക്കുന്നുവല്ലോ.

    മനസ്സിന്റെ മയാജാലങ്ങളെ മുല്ല അതീവ സുന്ദരമായി വരച്ചിട്ടു.

    ReplyDelete
  43. മുല്ല നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .....

    മഴയില്ലാ നാട്ടില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക് ഒരു പേമാരി പെയ്ത സുഖം

    പിന്നെ കുറച്ചു കൂടെ എഴുതാമായിരുന്നു........... അല്ലെ?


    രമേഷിന്‍ കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു.ഉരുളക്ക് ഉപ്പേരി ..............................

    ReplyDelete
  44. പ്രിയ മുല്ല,
    ആദ്യ പാരഗ്രാഫില്‍ നിന്നും അടുത്ത പാരഗ്രാഫിലേക്ക് വന്നപ്പോള്‍ ഒഴുക്ക് നഷ്ടപ്പെട്ടതായി തോന്നി..ഇവിടെ എവിടെയോ ഒരു ലിങ്ക് മിസ്‌ ആയിരിക്കുന്ന പോലെ.. വീണ്ടും വായിച്ചു വന്നപ്പോള്‍ ഒരു സഡന്‍ ബ്രെയ്ക്ക് കൂടി, അപ്രതീക്ഷിതമായി പോസ്റ്റ് തീര്‍ന്നു പോയ പോല്‍ ഒരു തോന്നല്‍..
    എവിടെയ്ക്കോ കൂട്ടിക്കൊണ്ടു പോകുവാന്‍ വന്നു, കൂടെ യാത്രക്കിറങ്ങി, പെട്ടന്ന് യാത്ര തീര്‍ന്ന അവസ്ഥ...
    പോസ്ട്ടിഷ്ടായി...പക്ഷെ...

    ReplyDelete
  45. മനോഹരമായ കുറിപ്പ്.
    ഒന്നുമല്ലാത്ത ചില മനുഷ്യര്‍ അറിയാതെ നമ്മളിലിങ്ങനെ
    ബാക്കിയാവാറുണ്ട്. ജീവിത കാലം മുഴുവന്‍ ഉള്ളിലേക്ക് മരംപെയ്യുന്ന ചില ഓര്‍മ്മകള്‍.
    എനിക്കുമെഴുതണം അങ്ങിനെ ചിലരെ കുറിച്ച്
    എന്ന് ആഗ്രഹം, മുല്ലേ...

    ReplyDelete
  46. ജാസ്മിക്കുട്ടീ,സംഗതി അതന്നെ.ഞാട്ടിപ്പുല്ല് എന്നു പറയും ഇവിടൊക്കെ.നന്ദി കേട്ടൊ .

    ഫൈസല്‍ ബാബു,നന്ദി വന്നതിനും അഭിപ്രായത്തിനും

    മുഹമ്മദ് കുഞ്ഞി വണ്ടൂര്‍,നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും

    അക്ബര്‍ ഭായ്,ജീവിതം തന്നെ ഒരു മായാജാലമല്ലെ. കണ്ണടച്ച് തുറക്കും മുന്നെ കാഴ്ച്ചകള്‍ മാറുന്നു അല്ലേല്‍ ഇല്ലാണ്ടാകുന്നു.
    നന്ദി ഈ നല്ല വാക്കുകള്‍ക്ക്.

    നന്ദി ഷബീജ്

    മഹേഷ്, “”മഴയുടെ മണത്തോടൊപ്പം
    വേറൊരു ഗന്ധം കൂടി..!!“”

    ഈ വരികള്‍ കഴിഞ്ഞ് ഞാന്‍ പോയത് ആ മണം വന്ന വഴിയിലേക്കാണു.വര്‍ത്തമാന കാലത്തില്‍ നിന്നും നേരെ ഭൂതകാലത്തിലേക്കൊരു ചാട്ടം.അല്ലാതെ എനിക്ക് പണ്ടത്തെ ഒരു സംഭവം ഓര്‍മ്മ വന്നു എന്നൊക്കെ പറയുന്നത് ബോറല്ലെ.
    പിന്നെ പെട്ടെന്ന് കഴിഞ്ഞു എന്നുള്ളത്,എന്ത് പറയാനാ ഞാന്‍ ഇതില്‍ കൂടുതല്‍..ഒരു മഴ പോലെ പൊടുന്നനെ വന്ന് പോയ ഒരാള്‍.
    നന്ദി മഹേഷ് വിശദമായ കമന്റിനു. കാണാഞ്ഞപ്പോ ഞാന്‍ കരുതി എന്തു പറ്റീന്ന്.

    ഒരില വെറുതെ, നന്ദി.ഓര്‍മ്മകള്‍ മരിക്കാതെ എന്നും ഇങ്ങനെ ഇരുന്നാല്‍ മതിയായിരുന്നു.ഓര്‍മ്മകളില്ലാത്ത ഒരു കാലത്തെ ഓര്‍ക്കാനേ വയ്യ.

    തീര്‍ച്ചയായും എഴുതൂ,എല്ലാ ആശംസകളും.

    ReplyDelete
  47. കഴിഞ്ഞ വര്ഷം നാട്ടിലെ മഴ നന്നായി enjoy ചെയ്യാന്‍ കഴിഞ്ഞിരുന്നു. അടുത്ത ജൂനിലോ ജൂലൈലോ പോകാന്‍ പറ്റുമോന്നു ശ്രമിക്കുകയാ. ആന്റീടെ ഈ പോസ്റ്റ്‌ കണ്ടപ്പോ വീണ്ടും കൊതിയാവുന്നു മഴ കാണാന്‍.

    ReplyDelete
  48. മഴയോടൊപ്പം വന്നയാള്‍
    മഴപെയ്യുമ്പോളെല്ലാം
    മനസ്സില്‍ മഴ പെയ്യിച്ച്
    കടന്നുപോകുന്നു.കൊള്ളാം..വളരെ നന്നായിരിക്കുന്നു.

    ReplyDelete
  49. ആല്‍ബത്തിലെ ഗാനങ്ങള്‍ക്കൊരുക്കുന്ന വിഷ്വല്‍സ് പോലെ ഫീല്‍ ചെയ്തു.കൊള്ളാം.

    ReplyDelete
  50. നല്ല പോസ്റ്റ്‌.ആശംസകള്‍

    ReplyDelete
  51. മഴയെസ്നേഹിക്കാത്തവർ വിരളമാണ്...... ബ്ലോഗ് ലോകത്തു കണ്ടതിലും വായിച്ചതിലും സന്തോഷം.

    ReplyDelete
  52. ഗൃഹാതുരതയുണർത്തും ഓർമ്മകൾ...ചിത്രങ്ങളും...ഒരു മഴ നനഞ്ഞ പ്രതീതി

    ReplyDelete
  53. മുല്ലേ നല്ല ഭാഷ കേട്ടോ...മഴയുടെ ഓർമ്മകൾ നിറഞ്ഞു മനസ്സിൽ....പിന്നൊരു ചോദ്യമായി അയാളും...

    ReplyDelete
  54. കുറച്ചു വരികളില്‍ ഒരു പാട് .....!

    ReplyDelete
  55. oru mazha payyunna sukham nalkiya vayananubhavam.... bhavukangal....

    ReplyDelete
  56. സുന്ദരമായി എഴുതി

    ReplyDelete
  57. മഴപെയ്യുമ്പോഴുള്ള തണുപ്പ്

    ReplyDelete
  58. ഈ വല്ലിയില്‍ നിന്നു

    മെല്ലെ, ചാരത്

    അണയുന്നു ബാല്യം ...

    ആശംസകള്‍ ..

    ReplyDelete
  59. ഈ വല്ലിയില്‍ നിന്നു

    മെല്ലെ, ചാരത്

    അണയുന്നു ബാല്യം ...

    ആശംസകള്‍ ..

    ReplyDelete
  60. മഴയുടെ കുളിരില്‍ മറ്റൊരു കുളിരായി ഓര്‍മ്മകള്‍...
    നല്ല എഴുത്ത്..

    ReplyDelete
  61. മഴ ഒരു സുഗമുള്ള ഓര്‍മയാണ് പലര്‍ക്കും എനിക്ക് മഴ ഒരു സുഗമുള്ള ഓര്‍മ അല്ല
    എങ്കിലും പറയാലോ മുല്ല സംഗതി വായിക്കാന്‍ ഒരു ഓളം ഉണ്ടായിരുന്നു
    വളരട്ടെ മുല്ല പൂവും കായും മൊട്ടും ഒക്കെ ആയി മാനം മുട്ടെ വളരട്ടെ

    ReplyDelete
  62. മനസ്സു കുളിര്‍പ്പിച്ച മഴ...!!

    നന്നായിട്ടുണ്ട്.. ആശംസകള്‍....!!!

    ReplyDelete
  63. "മഴയില്‍ നിന്നും വന്ന് മഴയിലേക്ക് തന്നെ പോയ ഒരാള്‍..!!"

    എനിക്ക് കഥയെക്കാള്‍ ഇഷ്ടപെട്ടത് ഈ തലവാചകമാണ്. ഈ ഒറ്റവരിയില്‍ ഉണ്ട് എല്ലാം. പലപ്പോളും നാം കൂടുതല്‍ പറയണമെന്നില്ല.

    ReplyDelete
  64. വഴിവക്കിലെവിടെയോ വെച്ച് കണ്ണില്‍ കൊണ്ടരൂപം അവിചാരിതമായി വീണ്ടുമൊരു സ്പര്‍ശനമായി...
    അകലേക്കൊലിച്ചു പോകുന്ന മഴവെള്ളത്തിനൊപ്പം അപ്രത്യക്ഷമായ: മനസ്സില്‍ തറഞ്ഞൊരു ഓര്‍മ്മയായ്
    വേനല്‍ മഴയിലതു ‌വീണ്ടുമൊരു ചിത്രംവരയ്ക്കുന്നു.
    ഒരു നീര്‍ക്കുമിള കണക്കെ അത് പൊട്ടിയമരുന്നു.
    നാളെയൊരു പക്ഷെ, നമുക്കോരോ സന്ദേശങ്ങള്‍ കൊണ്ട് തന്നിട്ട് പോകുന്ന കാറ്റിനും പറയാനുണ്ടാകും ഒരു കാര്യം... ഒരുവേള, അതയാളെ കുറിച്ചായിരിക്കും.
    മഴയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ കഥ മഴയോളം തന്നെ വശ്യമാണ്. ആശംസകള്‍.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..