Wednesday, November 10, 2010

അടിക്കേണ്ടേ ഇവന്മാരെ....?

അസൂയക്ക് മറുമരുന്ന് !!!!!
ഹൈക്കലുസ്സിഹാം

പലജാതി പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്,കാനാടിമഠം വക സന്താനസൌഭാഗ്യ യന്ത്രം,ധനവര്‍ദ്ധന യന്ത്രം,ലിംഗവര്‍ദ്ധക യന്ത്രം തുടങ്ങി ലോകത്തുള്ള മുഴുവന്‍ പുരുഷന്മാരേയും സ്ത്രീകളേയും കാട്ടുകുതിരകളും പെണ്‍ ശിങ്കങ്ങളുമാക്കുന്ന മുസ്ലി പവര്‍ വരെ.എന്റമ്മോ ഇത് അതൊന്നുമല്ല.ഇരുമ്പിനെ മയപ്പെടുത്താന്‍ ദാവൂദ് നബിക്ക് മലക്കുകള്‍ ഉപദേശിച്ച മന്ത്രങ്ങള്‍ ( ആല്‍കെമിസ്റ്റായിരുന്നോ ആവോ..)അടക്കം ചെയ്ത തകിട്. ധരിക്കുന്നവന്റെ ഏത് കാഠിന്യമേറിയ ജീവിത പ്രയാസങ്ങളും ലാഘവമുള്ളതായ് മാറും എന്നു. രസം അതല്ല നിങ്ങള്‍ക്കൊരു ശത്രു ഉണ്ടോ...ഉണ്ടേല്‍ അവനെ തട്ടാന്‍ ഇനി കൊട്ടെഷന്‍കാരുടെ പിന്നാലെ പോണ്ട.സിമ്പിള്‍..ഏലസ് ധരിച്ചാല്‍ ശത്രു ഇടി തട്ടിയ മരം പോലെ ആകുമ്പോലും.ഇനീമുണ്ട് മഹിമകള്‍.
നാണം തോന്നുന്നില്ലേ നമുക്ക് നമ്മോട് തന്നെ.ഇജ്ജാതി പരസ്യം പ്രസിദ്ധീകരിച്ച് വരുന്നത് കാണുമ്പോള്‍, അതും ഒരു ഫുള്‍ പേജ് പരസ്യം.സാധനം വന്നിരിക്കുന്നത് കലാകൌമുദിയില്‍.ഇത്രെം വലിയ പരസ്യം കൊടുക്കണേല്‍
ദമ്പിടി കുറച്ച് ചെലവാക്കിക്കാണും. അതിനര്‍ഥം സംഗതി വിറ്റ് പോകുന്നുണ്ട്.ഏത്...?തിരിഞ്ഞാ...?

ഓര്‍മ്മയില്ലേ പണ്ട് തെരുവോരങ്ങളില്‍ കരിംകുരങ്ങ് രസായനവും,ഉടുമ്പ് രസായനവും മയിലെണ്ണയും വിറ്റ് നടന്നിരുന്ന ലാടവൈദ്യന്മാരെ.അവന്മാരൊക്കെ വേറെ പണിക്ക് പോയി.കാരണം വന്യജീവി പരിരക്ഷണ നിയമം.
അഴിയെണ്ണും. ഇതിപ്പോ മന്ത്രം കഴുത്തിക്കെട്ടിത്തൂക്കിയാല്‍ ആരു ചോദിക്കാനാ....

15 comments:

  1. ഡ്രഗ്സ് ഏന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റിന്റെ പരിധിയില്‍ ഇതു വരുമൊ ആവോ..?പിടിച്ച് അകത്തിട്ട് ഗൊതമ്പുണ്ട തീറ്റിക്കണം.

    ReplyDelete
  2. ഈ ഏലസ്സ് എവിടെ കിട്ടും. എനിക്ക് ഒന്ന് വാങ്ങാനാ

    ReplyDelete
  3. ഗോതമ്പുണ്ടേന്റെ കാലം കഴിഞ്ഞു മുല്ലേ, ഇപ്പോ അസ്സലു ദോശയാ കിട്ടണേ...
    ജയിൽ പരിഷ്കരണം വന്നപ്പോ, പുറത്തേ സാധാരണക്കാരനേക്കാൾ മുന്തിയ ശാപാടാ ജയിലിൽ. അതോണ്ട് ഒരിക്കൽ കയറിയവൻ അവിടെ തന്നെ സ്ഥിരവാസിയാകാനാഗ്രഹിക്കുന്നു...
    .
    മുല്ല പറഞ്ഞതിനേക്കാൾ കൊമ്പൻ പരസ്യങ്ങൾ പ്ത്രത്താളിൽ കാണുന്നുണ്ട്.. അതിനൊക്കെ പ്രതികരിക്കാനിറങ്ങിയാൽ ബ്ലോഗുകൾ നാറിപ്പോവും...

    ReplyDelete
  4. കൊള്ളാം മുല്ലേ .....

    ReplyDelete
  5. നല്ല മാര്‍ക്കറ്റുള്ള ഒരു സംഭവമേ ഉള്ളൂ. ഭക്തി മാര്‍ക്കറ്റ്.
    അത് സാമിയായും ദിവ്യന്‍ ആയും അങ്ങിനെ ഏലസ്സ് ആയും അങ്ങിനെ മാര്‍ക്കറ്റില്‍ തകര്‍ക്കും.
    ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ടേല്‍ കുറച്ചു ഓഹരി വാങ്ങിയിട്ടാല്‍ ജീവിച്ചു പോകാമായിരുന്നു.

    ReplyDelete
  6. പണ്ട് സ്കൂള്‍ ക്ലാസുകളില്‍ സജ്ജയന്റെ രുദ്രാക്ഷമഹാത്മ്യം എന്ന ഒരു കഥ പഠിച്ചതോര്‍മ്മ വന്നു. ഇവന്മാരെയൊക്കെ അടിച്ചിട്ട് കാര്യമില്ല മുല്ലേ. വെറുതെ സമയം കളയാമെന്നത് മെച്ചം. പോസ്റ്റ് ഇഷ്ടാമായി കേട്ടോ

    ReplyDelete
  7. Vaagunnavaran vidddikal!

    ReplyDelete
  8. ഹൈനക്കുട്ടിക്കെന്തിനാ ഇപ്പൊ ഏലസ്സ്...അത് കൊണ്ട് കുത്തിവരക്കാനൊന്നും പറ്റില്ല.മിണ്ടാണ്ടിരുന്നോ അവിടെ.

    മുജീബ്,ഗോതമ്പുണ്ടേന്റെ കാലം കഴിഞ്ഞൂന്നറിയാഞ്ഞിട്ടല്ല.എങ്കിലും പോലീസേമാനു കൈമടക്ക് കൊടുത്തിട്ടാണേലും ഇവന്മാരുടെ വാരിക്കിട്ട് ഒന്നു പൂശിക്കാനാ...
    തെണ്ടിത്തരം കാണിക്കുമ്പോ ഒന്ന് പ്രതികരിച്ചു പോകുന്നതാ..

    നന്ദി അനസ്

    ചെറുവാടി പറഞ്ഞത് സത്യം,ഭക്തിക്കാ ഇപ്പൊ മാര്‍ക്കെറ്റ്. പിന്നെ ഷെയര്‍ മാര്‍കറ്റ് കൊണ്ട് ജീവിച്ച് പോകത്തില്ല.വാങ്ങിയിടാം ഇപ്പോള്‍,അതിനു പറ്റിയ സമയം.ലോങ്ങ് ടേം ഇന്‍ വെസ്റ്റ്മെന്റ്. കുട്ടിചെറുവാടികള്‍ക്കും പേരക്കുട്ടി ചെറുവാടികള്‍ക്കും വിറ്റ് കാശാക്കാം.

    മനോരാജ്, അടി ആരേലും തുടങ്ങി വെക്കേണ്ടെ..?

    നന്ദി റിയാസ്
    നന്ദി അനോണികളെ...

    ReplyDelete
  9. അടി മാത്രമല്ല ഇടിയും കൊടുക്കണം..
    ഇത്തരം വിഷയങ്ങള്‍ പുറത്ത് കൊണ്ടുവന്നതില്‍ അഭിനന്ദനങ്ങള്‍..

    ReplyDelete
  10. ചുമ്മാതിരി...
    ഒരുപാട് കാലം കാത്തിരുന്നിട്ടും ഒരു ഉറുമ്പ് പോലും തിരിഞ്ഞു നോക്കാതിരുന്ന എന്റെ ബ്ലോഗില്‍ നാലാള് കേറി ഇറങ്ങുന്നത് ബഹു ശൈഖുനാ ഉസ്താദ്‌ അവര്‍കളുടെ ഹൈക്കലുസ്സിഹഹഹഹാ എന്‍റെ അരയില്‍ കെട്ടിയതിന് ശേഷമാ ..
    ഹല്ലാ പിന്നെ .

    ReplyDelete
  11. കുറുമ്പ് കാട്ടല്ലെ കുറുമ്പടീ...നല്ല അടി കിട്ടും.
    ഇമ്മാതിരി ഏലസ്സ്കളുടെ കാര്യം പരസ്യമാക്കാന്‍ പാടില്ല.ഫലസിദ്ധി പോകും. അത് ഉസ്താദ് പറഞ്ഞില്ല അല്ലേ...ഹ.ഹ കാശ് പോയി,വേറെ വാങ്ങി കെട്ടിക്കോ.അല്ലേല്‍ ബ്ലോഗ് മരുഭൂമിയാകും.

    ഇടി തുടങ്ങി, മെയ് ഫ്ലവര്‍.

    ReplyDelete
  12. ആവശ്യക്കാരെവിടെയുണ്ടോ അവിടെ ഉല്പന്നമുണ്ടാകും. അത് സിമ്പിള്‍ മാര്‍ക്കറ്റ് തിയറിയല്ലെ?

    ReplyDelete
  13. എല്ലാ എലസുകളുടെയും വിവരങ്ങള്‍ ഒരുമിച്ചു പറഞ്ഞിരുന്നേല്‍ പ്രയോജനപ്പെട്ടേനെ എന്തെന്നാല്‍ എനിക്ക് ഒരു ഏലസ്സ് വില്പന കേന്ദ്രം തുടങ്ങാന്‍ പദ്ധതി ഉണ്ട്..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..